സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

ബിജെപി എംപി സുരേഷ്‌ഗോപി നായകനാകുന്ന ജെഎസ്‌കെ എന്ന സിനിമയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്കിലൂടെയാണ് മന്ത്രി പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേര് ശിവന്‍കുട്ടിയാണെന്നും സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി വരുമോ എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

എന്റെ പേര് ശിവന്‍കുട്ടി, സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടകം പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ജാനകി എന്ന പേരു മാറ്റണമെന്ന് നിര്‍ദ്ദേശിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ജെ.എസ്.കെ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദര്‍ശന അനുമതിയുമായി ബന്ധപ്പെട്ടു കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലില്‍ കടുത്ത ഭാഷയിലാണ് ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. സിനിമയ്ക്കും കഥാപാത്രത്തിനും ജാനകി എന്ന പേരു നല്‍കുന്നതില്‍ എന്തു സാഹചര്യത്തിലാണ് പ്രശ്നമെന്ന് അറിയിക്കാന്‍ ജസ്റ്റിസ് എന്‍ നഗരേഷ് സെന്‍സര്‍ ബോര്‍ഡിനോടു നിര്‍ദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *