സിനിമ പോലെ തന്നെ തുടരും എന്ന പേരും ട്രെൻഡ് ആയിക്കൊണ്ടിരിക്കുമ്പോഴാണ് മന്ത്രി മുഹമ്മദ് റിയാസും ആ ട്രെൻഡ് ഏറ്റെടുത്തിരിക്കുന്നത്. തുടരും സിനിമയിൽ തന്നെ നിരവധി പൊതുമരാമത്ത് റോഡുകൾ കാണിക്കുന്നുണ്ട്. സിനിമയുടെ ആരംഭം ശബരിമല റോഡ് മുതൽ കോന്നി ഭാഗത്തെ ഗ്രാമീണ റോഡുകൾ ഉൾപ്പെടെ സിനിമയിൽ വന്നുപോകുന്നുണ്ട്. എല്ലാം ആധുനിക നിലവാരത്തിൽ നവീകരിച്ച റോഡുകളാണ്. അതിൽ കോന്നി ടൌണിലെ റോഡിൻറെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മന്ത്രിയും തുടരും ട്രെൻഡിൻറെ ഭാഗമായിരിക്കുന്നത്.
റോഡുകളിലെ പ്രവൃത്തി പരിശോധന തുടരും എന്നാണ് മന്ത്രി കൊടുത്തിരിക്കുന്ന ക്യാപ്ഷൻ.
കോന്നി ടൌണിലെ റോഡ് പ്രവൃത്തി വേഗത്തിലാക്കാൻ മന്ത്രി നേരിട്ടെത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. അത്തരം പ്രവൃത്തി പരിശോധനകൾ തുടരുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെഎസ്ടിപി പദ്ധതിയിൽ ആധുനിക നവീകരിച്ച പുനലൂർ- പൊൻകുന്നം- മൂവാറ്റുപുഴ പാതയുടെ കോന്നി ഭാഗങ്ങൾ സിനിമയിൽ പലപ്പോഴായി വന്നുപോകുന്നുണ്ട്. അതിൽ കോന്നി ടൌണിലെ ഭാഗങ്ങളാണ് മന്ത്രി പങ്കുവെച്ചത്.