സംസ്ഥാനത്ത് നാളെ മുതൽ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയും എഎവൈ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റ് കാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക.

ജൂൺ 30 ന് അവസാനിക്കുന്ന 2025-2026 വർഷത്തിന്‍റെ ആദ്യപാദത്തിലേക്ക് 5,676 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിതരണത്തിൽ കേന്ദ്രം കുറവ് വരുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. മണ്ണെണ്ണ വിഹിതത്തിലെ കുറവുമൂലം മൊത്ത വ്യാപാര ഡിപ്പോകൾ പലതും ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *