‘മെസി കേരളത്തിൽ വരാത്തത് സ്വർണ പന്ത് മോഷണം പോകുമോന്ന് ഭയന്ന്’; നടൻ സലീം കുമാർ

കൊച്ചി: സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും പരിഹസിച്ച് നടൻ സലീം കുമാർ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ എത്താതിരുന്നതിന്റെ കാരണം തന്റെ സ്വർണപ്പന്ത് പോകുമെന്ന് കരുതിയാണെന്ന് സലീം കുമാർ പറഞ്ഞു. പറവൂർ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സലീം കുമാർ സദസിനെ ചിരിപ്പിച്ചത്. കോൺഗ്രസ് നേതാക്കളായ വിഡി സതീശൻ, വിഎം സുധീരൻ, ഹൈബി ഈഡൻ എന്നീ നേതാക്കൾ ഈ സമയത്ത് സദസിലുണ്ടായിരുന്നു.

‘നമ്മുടെ കായികമന്ത്രിയുടെ പേരിലുള്ള തള്ള് നിങ്ങളൊക്കെ കേട്ടുകാണും. ‘മെസി വരും കേട്ടോ’. മെസി കലൂർ സ്‌റ്റേഡിയത്തിൽ വന്ന് കൈരളി ടിവിയിൽ കോമഡി ഷോ അവതരിപ്പിക്കും. അവിടെ പണിയുന്നു, ഇവിടെ പണിയുന്നു. എന്നാൽ മെസി ഇവിടെ ആന്ധ്രാപ്രദേശ്, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ വന്നു.

അപ്പോൾ ഞാൻ മെസിയോട് ചോദിച്ചു, മെസി എന്താണ് ഞങ്ങളുടെ കേരളത്തിലേക്ക് വരാത്തത്? അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, ചേട്ടാ..വേറൊന്നും വിചാരിക്കരുത്. കേരളത്തിലുള്ളവരോട് എനിക്ക് ഒരു ദേഷ്യവുമില്ല. എനിക്ക് എട്ട് ബാലൺ ഡി ഓർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അത് എട്ടും സ്വർണപ്പന്തുകളാണ്. അയ്യപ്പസ്വാമിയുടെ സ്വർണം കട്ടൻ ഇവന്മാർ എന്റെ ബാലൺ ഡി ഓർ പുരസ്‌കാരം വെറുവയ്ക്കുമോ എന്ന് ചേട്ടന് തോന്നുന്നുണ്ടോ? അങ്ങനെയൊക്കെ ചെയ്യാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് ചേട്ടാ.’- സലീം കുമാർ ചിരിച്ചുകൊണ്ട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *