റൊമാന്റിക് ഫോട്ടോ കിട്ടാനുള്ള കഷ്ടപ്പാട്; ഭർത്താവിനൊപ്പമുള്ള വീഡിയോയുമായി മീര വാസുദേവ്

തിരുവനന്തപുരം: മലയാളിയല്ലെങ്കിലും മലയാളി പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് മീര വാസുദേവ്. തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയും പിന്നീട് ഒരിടവേളയ്ക്ക് ശേഷം, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ‘കുടുംബവിളക്ക്’ എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയും ചെയ്ത മീര, അധികം വൈകാതെ സീരിയല്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറി. ഇതേ സീരിയലിന്‍റെ ഛായാഗ്രഹകൻ ആയിരുന്ന വിപിനെ മീര വിവാഹം കഴിക്കുകയും ചെയ്തിരുന്നു. 

മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ഇപ്പോൾ ഭർത്താവിനൊപ്പം മീര പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടുകയാണ്. രാമേശ്വരം യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമാണ് മീര പോസ്റ്റ് ചെയ്തിരിക്കുന്നത്.

”പെർഫക്ട് ഷോർട് കിട്ടാൻ പാടു പെടുന്ന പിക്ചർ പെർഫക്ട് കപ്പിൾ. ഒരു റൊമാന്റിക് ഫോട്ടോ കിട്ടാൻ പാവം മനുഷ്യൻ എത്രത്തോളമാണ് കഷ്ടപ്പെടുന്നത്”, എന്നാണ് രാമേശ്വരം യാത്രയുടെ റീൽ പങ്കുവെച്ചുകൊണ്ട് മീര വാസുദേവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പാമ്പൻ പാലവും എപിജെ അബ്ദുൽ കലാം മെമ്മോറിയൽ ആൻഡ് ഹോമും രാമനാഥസ്വമായി ക്ഷേത്രം, സാക്ഷി ഹനുമാൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും സന്ദർശിച്ച ചിത്രങ്ങളും മീര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു റീലിൽ വിപിൻ പകർത്തിയ ചിത്രങ്ങളാണ് മീര പങ്കുവെച്ചിരിക്കുന്നത്.

വിവാഹത്തെത്തുടർന്ന് സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് പരിഹാസങ്ങള്‍ കേട്ടിട്ടുളളവരാണ് വിപിനും മീരയും. ഇരുവരുടെയും പ്രായം ചൂണ്ടിക്കാട്ടിയും മീരയുടെ മുന്‍ വിവാഹങ്ങള്‍ പരമാര്‍ശിച്ചുമായിരുന്നു പരിഹാസങ്ങളിൽ ഏറെയും. 2023 ഏപ്രില്‍ 21-നായിരുന്നു ഇവരുടെ വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങളും വീഡിയോയും മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ വാര്‍ത്തയറിഞ്ഞത്.പാലക്കാട് സ്വദേശിയായ വിപിന്‍ പുതിയതങ്കം, മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ്. ചില ഡോക്യുമെന്ററികളിലും പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *