എംബിബിഎസ് വിദ്യാർത്ഥി’21ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത്

നോയിഡ: 21ാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിയ എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . മഥുര സ്വദേശി ശിവ ആണ് (29)​ മരിച്ചത്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. മാതാപിതാക്കളോടൊപ്പം ഗൗർ സിറ്റി മേഖയിലെ തന്റെ സഹോദരിയുടെ വീട് സന്ദർശിക്കുകയായിരുന്നു ശിവ.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ബാൽക്കണിയിലേക്ക് പോയ ശേഷം 21ാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ല.ഡൽഹിയിലെ ഒരു സ്വകാര്യ കോളേജിൽ 2015 ബാച്ചിൽ എംബിബിഎസ് പഠനം ആരംഭിച്ച ശിവയ്ക്ക്, 2020ൽ കൊവിഡ് മഹാമാരിയെത്തുടർന്ന് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

ഈ സമയത്ത് ഉണ്ടായ മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണം ശിവയ്ക്ക് മെഡിക്കൽ പരിശീലനം നിർത്തേണ്ടി വന്നിരുന്നു.ഇതിനെത്തുടർന്ന് കടുത്ത വിഷാദത്തിലൂടെയാണ് ശിവ കടന്നുപോയതെന്ന് കുടുംബം പറയുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മോ‌ർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യയുടെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *