ഡൽഹിയിൽ പോയതിന് എന്ത് ഗുണമുണ്ടായെന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി മേയർ വി വി രാജേഷ്

തിരുവനന്തപുരം: ഡൽഹിയിൽ പോയതിന് എന്ത് ഗുണമുണ്ടായെന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി മേയർ വി വി രാജേഷ്. കോർപ്പറേഷൻ കൗൺസിലർമാരുടെ ഡൽഹി യാത്രയിൽ പാർലമെന്റ് മന്ദിരത്തിൽവച്ച് തെരുവുനായ പരിപാലനത്തിൽ ചർച്ചകൾ നടത്തിയെന്നും ഒടുവിൽ 45 ദിവസം കൊണ്ട് 450 നായകളെ വന്ധീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിൽ നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡ് (എൻഡിഡിബി) ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചകളുടെ തുടർച്ചയായി എൻഡിഡിബി ഉദ്യോഗസ്ഥരായ എസ് രാജീവ് ,റോമി ജേക്കബ് റീജിയണൽ ഹെഡ് (സൗത്ത് )എന്നിവർ തിരുവനന്തപുരത്തെത്തുകയും തെരുവുനായ്ക്കളെ പാർപ്പിച്ചിരിയ്ക്കുന്ന വിഴിഞ്ഞത്തെ ഷെൽട്ടറിൽ സന്ദർശനം നടത്തിയെന്നും മേയർ കൂട്ടിച്ചേ‍ർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു മേയറിന്റെ പ്രതികരണം.

വി വി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കോർപ്പറേഷൻ കൗൺസിലർമാരുടെ ഡൽഹി യാത്രയിൽ പാർലമെന്റ് മന്ദിരത്തിൽ വച്ച് ബഹു:കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിൽ നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡ്(എൻഡിഡിബി) ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചകളുടെ തുടർച്ചയായി ഇന്നു തന്നെ ഉദ്യോഗസ്ഥരായ എസ് രാജീവ്,റോമി ജേക്കബ് റീജിയണൽ ഹെഡ് (സൗത്ത് )എന്നിവർ തിരുവനന്തപുരത്തെത്തുകയും തെരുവ് നായകളെ പാർപ്പിച്ചിരിയ്ക്കുന്ന വിഴിഞ്ഞത്തെ ഷെൽട്ടറിൽ സന്ദർശനം നടത്തി തൃപ്തികരമായ വിലയിരുത്തലിന് ശേഷം കോർപ്പറേഷനിൽ വെറ്റിനറി ഡോ:ശ്രീരാഗ്,ഷെൽട്ടർ ഉടമ ശ്രീമതി സംഗീത സുരേഷ് എന്നിവരുമയി തെരുവ്നായ പരിപാലനത്തിന്റെ അടുത്ത ഘട്ടം ചർച്ച കൾ ആരംഭിച്ചു.അതിന്റെ അടിസ്ഥാനത്തിൽ മാർച്ച് ആദ്യവാരം എൻഡിഡിബി ഉടമസ്ഥതയിലുള്ള പോർട്ടബിൾ എബിസി സെന്റർ തിരു:കോർപ്പറേഷനിൽ പ്രവർത്തനം ആരംഭിക്കും. 45 ദിവസം കൊണ്ട് 450 നായകളെ വന്ധീകരിയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നു. ഡൽഹിയിൽ പോയതിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിയ്ക്കുന്നവരോട് ഇത്തരത്തിൽ ഓരോ പ്രവർത്തനങ്ങളാണ് മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *