തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ശ്രീലേഖ ഇറങ്ങിപോയതിൽ പ്രതികരിച്ച് മേയർ വിവി രാജേഷ്

തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബി ജെ പി തെരഞ്ഞെടുപ്പ് കൺവെൻഷനിടെ പിണക്കം പരസ്യമാക്കി സ്ഥാനാർഥി ആർ ശ്രീലേഖ വേദി വിട്ടിറങ്ങിയതിൽ പ്രതികരിച്ച് മേയർ വി വി രാജേഷ്. സ്ഥാനാർത്ഥികൾക്ക് സ്വാഭാവികമായും നിരവധി തിരക്കുകൾ ഉണ്ടാകുമെന്നും അതുകൊണ്ടാകാം അവർ പുറത്തേക്ക് പോയതെന്നാണ് രാജേഷിന്റെ വിശദീകരണം. ശ്രീലേഖ ഉടൻ തന്നെ തിരികെ വന്നുവെന്നും ഇതിൽ മറ്റ് അസ്വാരസ്യങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബി ജെ പിക്കുള്ളിലെ ഭിന്നത വീണ്ടും ചർച്ചയായിരിക്കുകയാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കേന്ദ്രമന്ത്രി എസ് ജയശങ്കർ നടത്തിയ ഓൺലൈൻ കൺവെൻഷനിലിടെയായിരുന്നു നാടകീയ സംഭവം. ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്ത ജയശങ്കർ തന്‍റെ പേര് പറയാത്തതിലെ അസ്വാരസ്യം പ്രകടമാക്കിയാണ് ശ്രീലേഖ വേദി വിട്ടത്. പിന്നീട് നേതാക്കളും പ്രവർത്തകരും അനുനനയിപ്പിച്ചാണ് ശ്രീലേഖയെ തിരികെ എത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *