ആര്യാ രാജേന്ദ്രന്റെ പാത പിന്തുടർന്ന് മേയർ; ആറ്റുകാൽ പൊങ്കാലയുടെ കല്ലുകൾ ഇനി വീട് വേണ്ടവർക്ക്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി ഉപയോഗിച്ച ചുടുകല്ല് അർഹരായവർക്ക് വിതരണം ചെയ്യാൻ ആരംഭിച്ചതായി തിരുവനന്തപുരം മേയർ വി വി രാജേഷ്. പൊങ്കാലയ്ക്കുശേഷം ബാക്കിവരുന്ന കല്ലുകൾ പാവപ്പെട്ട ആളുകൾക്ക് ഭവനനിർമാണത്തിനായി വിതരണം ചെയ്യുന്ന സിപിഎം മുൻ ഭരണസമിതിയുടെ മാതൃക പിന്തുടരാൻ തീരുമാനിച്ചതായി മേയർ നേരത്തെ അറിയിച്ചിരുന്നു. ജനങ്ങൾക്ക് പ്രയോജനപ്പെടുന്നുവെങ്കിൽ അതിന് തടസം നിൽക്കേണ്ടെന്ന് കരുതിയാണ് പദ്ധതി പിന്തുടരുന്നതെന്നും മേയർ വ്യക്തമാക്കിയിരുന്നു. ചുടുകല്ല് വിതരണം ആരംഭിച്ചതായി സമൂഹമാദ്ധ്യമത്തിലൂടെയാണ് മേയർ അറിയിച്ചത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപംമാർച്ച് മൂന്നിന് ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് പത്തു ദിവസത്തിനുള്ളിൽത്തന്നെ ചുടുകല്ല് കോർപ്പറേഷൻ മാനദണ്ഡങ്ങൾക്കനുസരിച്ച് അർഹരായവർക്ക് ഇന്ന് രാവിലെ മുതൽ തന്നെ വിതരണം ചെയ്യുവാൻ കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *