ചെന്നൈ: തമിഴ്‌നാട്ടിൽ മയോണൈസിന് നിരോധനം. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്നതിനാലാണ് പച്ചമുട്ട ചേർത്ത മയോണൈസിന് നിരോധനം ഏർപ്പെടുത്തിയത്. ഒരു വർഷത്തേക്കാണ് നിരോധനം.
നിരോധന കാലയളവിൽ മയോണൈസ് ഉണ്ടാക്കാനോ സൂക്ഷിക്കാനോ വിതരണം ചെയ്യാനോ സാധിക്കില്ല. മുട്ടയുടെ മഞ്ഞ, വെജിറ്റബിൾ ഓയിൽ, വിനാഗിരി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന മയോണൈസ് ഭക്ഷ്യവിഷബാധയ്ക്ക് അടക്കം കാരണമാകുമെന്ന് തമിഴ്നാട് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയിരുന്നു. മയോണൈസിലെ സാൽമണല്ല ബാക്റ്റീരിയയിൽ നിന്നാണ് വിഷബാധ ഉണ്ടായേക്കുക.
പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയിൽ പലഹാര നിർമാണം, നടപടി വൈകുന്നു; ഭക്ഷണ സാമ്പിൾ ശേഖരിക്കാതെ അധികൃതർ