ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം

0

ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. വർഗബോധവും ആത്മാഭിമാനവും ഉള്ളവരായി ലോകത്തെ തൊഴിലാളി വർഗം ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മകൾ ഉണർത്തുന്ന ഈ ദിവസം മേയ് ദിനം എന്ന പേരിലാണ് ലോകമെമ്പാടും ആചരിക്കുന്നത്.

1886 മേയ് ഒന്ന്. എട്ടുമണിക്കൂർ ജോലിയും വിശ്രമവും ആവശ്യപ്പെട്ട് അമേരിക്കയിൽ മൂന്നു ലക്ഷത്തോളം തൊഴിലാളികൾ പണിമുടക്കി. തുടർന്ന്, മേയ് നാലിന് ചിക്കാഗോ നഗരത്തിലെ ഹേ മാർക്കറ്റ് ചത്വരത്തിൽ സമാധാനപരമായി പ്രകടനം നടത്തിയിരുന്ന തൊഴിലാളികൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിലും പൊലീസ് വെടിവയ്പിലും നിരവധി പേർ കൊല്ലപ്പെട്ടു. തൊഴിലിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും ജീവിതസാഹചര്യങ്ങൾ നേടുന്നതിനുമായി നടത്തിയ പോരാട്ടത്തിലുണ്ടായ ആ ജീവത്യാഗത്തിന്റെ സ്മരണയ്ക്കായി 1890 മുതലാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ഔദ്യോഗികമായി ആചരിക്കാൻ ആരംഭിച്ചത്.

തൊഴിൽ അവകാശങ്ങൾ നേടുന്നതിനപ്പുറം കർഷകർ ഉൾപ്പടെയുള്ള വിഭാഗങ്ങളുമായി കൈകോർത്ത് പുത്തനൊരു ഉണർവിലേക്ക് സംഘടിത തൊഴിലാളി വർഗം ഉയിർത്തെഴുന്നേറ്റത് ആ പോരാട്ടത്തിലൂടെയായിരുന്നു. സാമൂഹ്യവ്യവസ്ഥയേയും ഭരണക്രമത്തേയും തന്നെ മാറ്റിമറിക്കാൻ കഴിയുംവിധമുള്ള ശക്തിയായി തൊഴിലാളി വർഗം പിന്നീട് മാറി.

എന്നാൽ മാറിയ ലോകക്രമത്തിൽ മുതലാളിത്ത ശക്തികൾ അധീശത്വം നേടുകയും തൊഴിലാളി വർഗരാഷ്ട്രീയം ശോഷിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യനും പ്രകൃതിക്കും മേൽ ചൂഷകശക്തികൾ സർവാധികാരം സ്ഥാപിക്കുന്നതിന് അത് അവസരമൊരുക്കി. മെച്ചപ്പെട്ട വേതനവും എട്ടു മണിക്കൂർ ജോലി സമയവും സുരക്ഷിതമായ തൊഴിലിടങ്ങളും ജീവനക്കാരുടെ അവകാശമാണെന്ന് ഈ പുതിയ കാലത്തും നമുക്ക് ഓർമ്മിക്കേണ്ടതായി വരുന്നു. കൂടുതൽ നീതിപൂർവമായ ലോകം സൃഷ്ടിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിൽ സർവരാജ്യത്തൊഴിലാളികൾ വീണ്ടും ഒരുമിക്കേണ്ടിയിരിക്കുന്നു.

ഐബി ഉദ്യോഗസ്ഥരുടെ മരണത്തിൽ സുകാന്ത് സുരേഷിന്റെ അച്ഛനും അമ്മയും  പൊലിസ് സ്റ്റേഷനിൽ ഹാജരായി

LEAVE A REPLY

Please enter your comment!
Please enter your name here