തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ 23കാരനും 21 വയസുള്ള യുവതിയുമാണ് ഞായറാഴ്ച രാത്രിയില്‍ പിടിയിലായത്. ഇരുവരും വിദ്യാര്‍ഥികള്‍ ആണെന്നാണ് റിപ്പോർട്ട്. പിടികൂടിയ കഞ്ചാവിന് 10 കോടി രൂപയുടെ വിപണി മൂല്യം വരുമെന്ന് കസ്റ്റംസ് അറിയിച്ചു. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.

തായ്ലന്‍ഡില്‍ നിന്ന് ബാങ്കോക്ക് വഴി സിങ്കപ്പൂര്‍ സ്‌കൂട്ട് എയര്‍വേസില്‍ എത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോഴായിരുന്നു വിദ്യാ‍‍ർഥികളുടെ ബാഗില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. വിമാനത്താവളത്തിനു പുറത്ത് ഇവരെ ഇറക്കിയിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഞ്ചാവിന്റെ ഉറവിടം എവിടെ നിന്ന്, എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത് എന്നീ കാര്യങ്ങളാണ് കസ്റ്റംസ് ചോദിച്ചറിയുന്നത്.

അതേസമയം, പാലക്കാട് കോങ്ങാട് നിന്ന് 1.3 കിലോ എംഡിഎംഎയുമായി രണ്ടു പേർ പിടിയിലായി. തൃശൂർ ഏങ്കക്കാട് സ്വദേശിനി സരിതയും പാലക്കാട് മങ്കര സ്വദേശി സുനിലുമാണ് പിടിയിലായത്. സ്‌കൂൾ കാലഘട്ടം മുതൽക്കേ സുഹൃത്തുക്കളായിരുന്നു. കേറ്ററിങ് ബിസിനസ് മറയാക്കിയായിരുന്നു ഇരുവരും ലഹരിക്കച്ചവടം നടത്തിയിരുന്നത്. പണവും, തൂക്കം നോക്കുന്നതിനുള്ള ത്രാസും കവറുകളും അടക്കമാണ് പ്രതികൾ പിടിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *