മാസപ്പടി കേസ്: മുഖ്യമന്ത്രിയുടെ മകൾ വീണക്ക് രാഷ്ട്രീയ പ്രതിരോധം തീർത്ത് സിപിഎം

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റ മകൾ ടി.വീണക്ക് രാഷ്ട്രീയ പ്രതിരോധം തീർത്ത് സിപിഎം. എസ്എഫ്ഐഒ നാടകം രാഷ്ട്രീയ അജണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.

എസ്എഫ്ഐഒ കേസ് നിയമപരമായി നിലനിൽക്കുന്നതല്ല. കേസിൽ വിശദമായ വാദം കേൾക്കുന്നതിനിടയിലെ എസ്എഫ്ഐ ഒ നീക്കം ഗൗരവമായി പരിശോധിക്കണം. വഴിവിട്ട ഒരു സഹായവും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

മാസപ്പടി ഒന്ന് മുഖ്യമന്ത്രിയുടെ മകൾ ടി.വീണയെ പ്രതിയാക്കിയ എസ് എഫ് ഐ ഒ നടപടിയിൽ ഗൂഢാലോചന സംശയിക്കണമെന്ന് എം.എ ബേബി പറഞ്ഞു . ജനങ്ങളുടെ മനസിൽ കെട്ടടങ്ങിയ ഒരു കേസാണിതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും ഒരേ വേദിയിൽ ഇരിക്കുമ്പോഴാണ് ഇങ്ങനെ ഒരു നീക്കം ഉണ്ടായതെന്നും എം.എ.ബേബി പറഞ്ഞു.

എസ്എഫ്ഐഒ കേസ് നിയമപരമായി നിലനിൽക്കുന്നതല്ല. കേസിൽ വിശദമായ വാദം കേൾക്കുന്നതിനിടയിലെ എസ്എഫ്ഐ ഒ നീക്കം ഗൗരവമായി പരിശോധിക്കണം. വഴിവിട്ട ഒരു സഹായവും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി.വീണയെ പ്രതിയാക്കിയ എസ് എഫ് ഐ ഒ നടപടിയിൽ ഗൂഢാലോചന സംശയിക്കണമെന്ന് എം.എ ബേബി പറഞ്ഞു . ജനങ്ങളുടെ മനസിൽ കെട്ടടങ്ങിയ ഒരു കേസാണിതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും ഒരേ വേദിയിൽ ഇരിക്കുമ്പോഴാണ് ഇങ്ങനെ ഒരു നീക്കം ഉണ്ടായതെന്നും എം.എ.ബേബി പറഞ്ഞു.

മാസപ്പടിക്കേസിൽ ടി.വീണക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. നിയമസഭാ,തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് രാഷ്ട്രീയ പശ്ചാത്തലം ഒരുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കേസ്. വിവിധ ഏജൻസികളും കോടതികളും തള്ളിക്കളഞ്ഞ കേസാണെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.

സുരേഷ് ഗോപി പറയുന്നതിനെ അദ്ദേഹത്തിന്റെ പാർട്ടി പോലും ഗൗരവമായ എടുക്കുന്നില്ല സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിലും തിരക്കഥാകൃത്തിൻ്റെ ആവശ്യമുണ്ടെന്നും;ജോൺ ബ്രിട്ടാസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *