വനിതാ വ്യവസായിയെ അപകീര്‍ത്തിപ്പെടുത്തി, മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

0

തിരുവനന്തപുരം: വിദേശ മലയാളിയും വ്യവസായിയുമായ വനിതയെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്തനല്‍കിയെന്ന പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

മാഹി സ്വദേശി ഗാന വിജയന്‍ നല്‍കിയ അപകീര്‍ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്ന് തിങ്കള്‍ രാത്രി 9.30ഓടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.യുഎഇയില്‍ വ്യവസായിയായ ഗാന വിജയനെതിരെ അപകീര്‍ത്തികരവും മോശം ഭാഷകളുമുപയോഗിച്ചുള്ള വീഡിയോ മറുനാടന്‍ മലയാളിയുടെ യൂട്യൂബില്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

ഇതേ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ക്കും മാസങ്ങള്‍ക്ക് മുമ്പ് ഘാന വിജയന്‍ ഇ-മെയില്‍ വഴി പരാതി നല്‍കുകയും വഞ്ചിയൂരിലെ എസിജെഎം കോടതിയില്‍ നേരിട്ട് ഹാജരായി രഹസ്യമൊഴി നല്‍കുകയും ചെയ്തു.കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, ജാമ്യമില്ലാ വകുപ്പുകളും ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here