തൃശ്ശൂരിൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേയ്ക്ക് ബിജെപി മാർച്ച്

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിൽ സിപിഐഎം പ്രവർത്തകർ കരി ഓയിൽ ഒഴിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
അതേസമയം, സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ല, കട്ടതാണ് എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് സിപിഐഎം സുരേഷ്‌ഗോപിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ച് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ലെന്നും കട്ടതാണെന്നും അബ്ദുൽ ഖാദര്‍ ആരോപിച്ചു. ജനാധിപത്യത്തിലെ കറുത്ത പുള്ളിയായി സുരേഷ് ഗോപി മാറിയെന്നും അബ്ദുൽ ഖാദര്‍ ആരോപിച്ചു.