പാലക്കാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

പാലക്കാട്:കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്നാണ് വിവരം.

നെഞ്ചിന് ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജ് അധികൃതർ മരണം സ്ഥിരീകരിച്ചു. വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു മല്ലന്‍. പശുവിനെ മേച്ചുകൊണ്ടിരിക്കുന്ന മല്ലന്റെ പിന്നിലൂടെ കാട്ടാനക്കൂട്ടം ഇറങ്ങി വരികയായിരുന്നു.

കേൾവിക്കുറവുള്ള മല്ലന്‍ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും വനം ദ്രുത പ്രതികരണ സംഘവും ചേർന്ന് കാട്ടാനയെ തുരത്തിയശേഷം ഒന്നരയോടെ മല്ലനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.ഹൈസ്കൂൾക്ലാസുകൾ അരമണിക്കൂർ കൂട്ടും,യുപിയിൽ രണ്ട് ശനിയാഴ്ച ക്ലാസ്; വിദ്യാഭ്യാസ കലണ്ട‍ർ പുറത്തിറക്കി സ‍‍ർക്കാര്‍

AlsoRead:ഹൈസ്കൂൾക്ലാസുകൾ അരമണിക്കൂർ കൂട്ടും,യുപിയിൽ രണ്ട് ശനിയാഴ്ച ക്ലാസ്; വിദ്യാഭ്യാസ കലണ്ട‍ർ പുറത്തിറക്കി സ‍‍ർക്കാര്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *