അര്‍ജുന്‍ കപൂറുമായി പിരിഞ്ഞ മലൈക അറോറ പുതിയ റിലേഷനില്‍; ബന്ധം മൊട്ടിട്ടത് ഐപില്‍ വേദിയില്‍

ഗുവാഹത്തിയില്‍ ഞായറാഴ്ച നടക്കുന്ന ഐപിഎല്‍ മത്സരം കാണാന്‍ നടിയും മോഡലുമായ മലൈക അറോറ എത്തിയത് പുതിയ അഭ്യൂഹത്തിന് തുടക്കമിട്ടിരിക്കുകയാണ്. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയും ഒരുമിച്ച് നടി മത്സരം കാണുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

ഞായറാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരം സംഗക്കാരയ്ക്കൊപ്പം കണ്ട മലൈക രാജസ്ഥാന്‍ റോയല്‍സ് ജേഴ്സിയിലാണ് എത്തിയത്. മത്സരത്തില്‍ രാജസ്ഥാന്‍ വിജയിച്ചിരുന്നു.

രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനായിരുന്ന കുമാര്‍ സംഗക്കാര ഈ സീസണില്‍ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറുടെ റോളിലേക്ക് മാറി. 2025 ലെ ഐപിഎല്ലിന് മുമ്പ് രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ഇത്.

ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇരുവരും ഡേറ്റിംഗിലാണ് എന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. നേരത്തെ മുംബൈ ഇന്ത്യന്‍സിനും മറ്റും വേണ്ടി സ്റ്റേഡിയത്തില്‍ എത്തിയിട്ടുള്ള മലൈകയുടെ രാജസ്ഥാന്‍ ടീം ബന്ധം എന്ത് എന്നതാണ് പലരെയും അത്ഭുതപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ഈ അപ്രതീക്ഷിത ജോഡിയില്‍ വലിയ കൗതുകമാണ് ഉടലെടുക്കുന്നത്.

മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി വേര്‍പിരിഞ്ഞതിനുശേഷം അര്‍ജുന്‍ കപൂറുമായി മലൈക പ്രണയത്തിലായിരുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നിരുന്നാലും, ഇരുവരും കഴിഞ്ഞ വര്‍ഷം നവംബറില്‍ വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇരുവരും ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല. അര്‍ജുന്‍ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമായ മേരെ ഹസ്ബന്‍ഡ് കി ബിവിയുടെ പ്രമോഷണല്‍ പരിപാടിയില്‍ താന്‍ അവിവാഹിതനാണെന്ന് നടന്‍ പറഞ്ഞിരുന്നു.
51 കാരിയായ മലൈകയുടെ അര്‍ബാസ് ഖാനുമായുള്ള ബന്ധം 1998 മുതല്‍ 2017 വരെയായിരുന്നു. അവര്‍ക്ക് അര്‍ഹാന്‍ ഖാന്‍ എന്ന മകനുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *