ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടി; മലയാളിയെ കാണാതായി

റിയാദ്: ചെങ്കടലിൽ വെച്ച് ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കാണാതെയായി. കായംകുളം പത്തിയൂര്‍ സ്വദേശി ശ്രീജാലയത്തില്‍ അനില്‍കുമാറിനെയാണ് കാണാതായത്. ഈ മാസം ഏഴിന് യെമനിലെ ഹൂതി വിമതര്‍ ആക്രമിച്ച് മുക്കിയ ചരക്കുകപ്പലിലാണ് മലയാളി ജീവനക്കാരനും ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് സൗദിയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചു.
ചരക്ക് കപ്പലിൽ സെക്യൂരിറ്റി ഓഫിസറായിരുന്ന അനിൽകുമാർ രവീന്ദ്രൻ. അപകടം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് അനിലിനെ കാണാനില്ലെന്ന വിവരം കുടുംബം അറിയുന്നത്. അനിൽകുമാറിനായി നടത്തിയ തിരച്ചിൽ ഫലം കാണാതെ വന്നതോടെ എംബസി ഉദ്യോഗസ്ഥർ ഭാര്യ ശ്രീജയെ വിവരം അറിയിക്കുകയായിരുന്നു.