നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ലവ് ജിഹാദ് കേസുകള്‍ക്കും എതിരായ നിയമത്തിനുള്ള നിയമ ചട്ടക്കൂട് പരിശോധിക്കുന്നതിനായി ഏഴ് അംഗ സമിതി രൂപീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) സഞ്ജയ് വര്‍മയുടെ നേതൃത്വത്തിലുള്ള പാനലില്‍ സ്ത്രീ-ശിശുക്ഷേമം, ന്യൂനപക്ഷകാര്യം, നിയമം, ജുഡീഷ്യറി, സാമൂഹിക നീതി, പ്രത്യേക സഹായം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു.
വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച സര്‍ക്കാര്‍ പ്രമേയം (ജിആര്‍) അനുസരിച്ച്, നിര്‍ബന്ധിത മതപരിവര്‍ത്തനം, ലവ് ജിഹാദ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ കമ്മിറ്റി നിര്‍ദ്ദേശിക്കും. മറ്റ് സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങള്‍ അവലോകനം ചെയ്യുകയും നിയമ വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും.