എം എ ബേബിയുടെ ജന്മദിനം പാർട്ടി കോൺഗ്രസ് വേദിയിൽ ആഘോഷിച്ച് സഖാക്കൾ. ചർച്ചക്ക് ശേഷം വൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കൾ മധുരം പങ്കിട്ടാണ് ജന്മദിനം ആഘോഷിച്ചത്. എം ബി രാജേഷ്, കെ എൻ ബാലഗോപാൽ, പി കെ ശ്രീമതി ടീച്ചർ, ജെ മേഴ്സിക്കുട്ടിയമ്മ എന്നിവരും ഒപ്പമുണ്ടായിരുന്നു. മറ്റ് സഖാക്കളും ബേബിക്ക് ആശംസ നേർന്നു.
പിറന്നാള്‍ ആഘോഷിക്കുന്ന പതിവില്ലെന്ന് എം എ ബേബി രാവിലെ കൈരളി ന്യൂസിനോട് പറഞ്ഞിരുന്നു. പിറന്നാള്‍ എന്നത്, തന്നെ സംബന്ധിച്ച് മറ്റൊരു ദിവസം മാത്രമാണ്. മുമ്പ് അമ്മ ജീവിച്ചിരുന്നപ്പോള്‍ പിറന്നാള്‍ ഓര്‍മപ്പെടുത്തുമായിരുന്നു. അമ്മയുടെ വാത്സല്യം അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്. പിന്നീട് വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനത്തിലേക്ക് കടന്നതോടെ പിറന്നാള്‍ ഓര്‍മയില്ലാതെയായി. വിവാഹശേഷം ഭാര്യ ബെറ്റിയാണ് പിറന്നാള്‍ കണ്ടുപിടിച്ച് പ്രശ്‌നമാക്കിയത്. ഇപ്പോള്‍ മാധ്യമങ്ങളും ഈയൊരു പ്രശ്‌നവുമായി വന്നിരിക്കുകയാണെന്ന് തമാശരൂപേണ എം എ ബേബി പറഞ്ഞിരുന്നു.
വഖഫ് ബോർഡിനു ശേഷം സംഘപരിവാറിന്‍റെ അടുത്ത ലക്ഷ്യം കത്തോലിക്കാ സഭ’: മുഖ്യമന്ത്രി പിണറായി വിജയൻ