കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനം

കോഴിക്കോട്:കോഴിക്കോട് കായക്കൊടി എള്ളിക്കാപാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. രാത്രി എട്ടു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് ആളുകൾ വീട് വീട്ടിറങ്ങി. റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കുറച്ച് സെക്കൻഡുകൾ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. ഭൂചലനത്തെ തുടർന്ന് വലിയ ശബ്ദം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. ഈ ശബ്ദം കേട്ടാണ് നാട്ടുകാർ പരിഭ്രാന്തിയിൽ വീട് വിട്ട് പുറത്തിറങ്ങിയത്.


Also Read–സിഗരറ്റ് ചോദിച്ചിട്ട് നൽകിയില്ല; ബംഗളൂരുവിൽ യുവ ഐടി എഞ്ചിനീയറെ കാറിടിപ്പിച്ചു കൊലപ്പെടുത്തി

തുടർന്ന് ഇകെ വിജയൻ എംഎൽഎയെ നാട്ടുകാർ ബന്ധപ്പെടുകയും അദേഹം കളക്ടറുമായി സംസാരിക്കുകയും ചെയ്തു. പിന്നാലെയാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഇന്നലെയും സമാനമായി ശബ്ദം കേട്ടതായും ഭൂചലനം അനുഭപ്പെട്ടതായും പറയുന്നുണ്ട്. എന്നാൽ നാശനഷ്ടങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടായിട്ടില്ല. സംഭവത്തിൽ റവന്യൂ വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *