ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാർ അപകടത്തില്‍ കൊല്ലപ്പെട്ടു

ഫുട്ബോള്‍ ക്ലബ്ബ് ലിവർപൂള്‍ താരം ഡിയോഗോ ജോട്ട (28) കാർ അപകടത്തില്‍ കൊല്ലപ്പെട്ടു. സ്പാനിഷ് മാധ്യമമായ മാഴ്‌സയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്പെയിനിലെ സമോറയില്‍ വെച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കാറില്‍ ജോട്ടയുടെ സഹോദരൻ ആന്ദ്രെ സില്‍വയും ഉണ്ടായിരുന്നതായും കാർ പൂർണമായും കത്തിനശിച്ചെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ലംബോർഗിനിയായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിന്റെ കാറിന്റെ ടയർ പൊട്ടിത്തെറിക്കുകയും വാഹനത്തിന് തീപിടിക്കുകയുമായിരുന്നു.

കഴിഞ്ഞ മാസമായിരുന്നു ദീർഘകാല പങ്കാളിയായ റൂത് കാർഡോസോയെ ജോട്ട വിവാഹം കഴിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *