കെ.പി.സി.സി. പുനഃസംഘടന;സണ്ണി ഡേയ്‌സി,ല്‍ കാര്‍മേഘം ഉുണ്ടുകൂടുന്നു

കെ.പി.സി.സി. പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതിനെതിരേ പാര്‍ട്ടിയില്‍ അത്യപ്തി പുകയുന്നു. യു.ഡി.എഫ് കണ്‍വീനറായിരുന്ന എം.എം. ഹസന്‍, ബെന്നി ബെഹനാന്‍, കെ. മുരളീധരന്‍ തുടങ്ങിയ പ്രമുഖരെ ഒഴിവാക്കിയാണ് ഹൈക്കമാന്‍ഡ് സാമുദായികപരിഗണനയ്ക്കു പ്രാധാന്യം നല്‍കി കെ.പി.സി.സി. പുനസംഘടിപ്പിച്ചത്.

ഇന്നലെ ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്നു കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍മാരായ കെ. സുധാകരന്‍ എം.പി. വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. മു രളീധരന്‍ എന്നിവര്‍ വിട്ടുനിന്നതു ശ്രദ്ധേയമാണ്. വിവിധ പാര്‍ട്ടി പദവികളില്‍ വര്‍ഷങ്ങളായി തുട രുന്നവരെ ഒഴിവാക്കണമെന്നു മുതിര്‍ന്നനേതാവ് ചെറിയാന്‍ ഫിലിപ്പ് തുറന്നടിക്കുകയും ചെയ്തു. കെ.പി.സി.സി., പുനഃസംഘടനയില്‍ എ.ഐ.സി. സി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേ ണുഗോപാലിന്റെ താത്പര്യമാണു സംരക്ഷിക്കപ്പെട്ടതെന്ന പരാതി ഗ്രൂപ്പ് ഭേദമില്ലാതെ ഉയരുന്നുണ്ട്. പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ എം.പിമാരായ ശശി തരൂര്‍, രാജ്മോഹന്‍ ഉണ്ണി ത്താന്‍, എ.കെ. രാഘവന്‍, വി.കെ. ശ്രീകണ്ടന്‍, ഹൈബി ഈഡന്‍, ബെ ന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി എന്നിവര്‍ പങ്കെടു ത്തില്ല.

കെ. സുധാകരനെ അനുകൂലിക്കുന്ന വിഭാഗത്തില്‍നിന്നുതന്നെ പുതിയ കെ.പി.സി.സി. അധ്യക്ഷനെ കണ്ട ത്തിയതു കെ.സി. വേണുഗോപാലിന്റെ തന്ത്രമായി വിലയിരുത്തപ്പെടുന്നു.സംസ്ഥാനത്തൊട്ടാകെ അണികള്‍ക്കിടയില്‍ സ്വാധീനമുള്ള സുധാകരനെ പിണക്കി പുനഃസംഘടന സുഗമമായി നടത്തുക സാധ്യമായിരുന്നില്ല. സുധാകരന്റെ തണലില്‍ വളര്‍ന്നതിനപ്പുറം അടിത്തറയുള്ള നേതാവല്ല സണ്ണി ജോസഫെന്ന് പാര്‍ട്ടിയില്‍ ഒരുവിഭാഗം ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *