സുന്നത്ത് കര്‍മ്മത്തിനായി അനസ്‌തേഷ്യ നല്‍കിയ കുഞ്ഞ് മരിച്ച സംഭവം: കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കോഴിക്കോട്: സുന്നത്ത് കര്‍മ്മത്തിനായി അനസ്‌തേഷ്യ നല്‍കിയ കുഞ്ഞ് മരിച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. സംഭവത്തില്‍ ജില്ലാ മെഡിആക്രമണ സമയത്ത് മുംബൈയിൽ ഉണ്ടായിരുന്നതായും റാണ വെളിപ്പെടുത്തിയതാക്കല്‍ ഓഫീസറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
കാക്കൂര്‍ സ്വദേശികളുടെ രണ്ട് മാസം പ്രായമായ കുഞ്ഞാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. മാസം തികയാതെ എട്ടാം മാസത്തില്‍ പ്രസവിച്ച കുഞ്ഞിന്റെ സുന്നത്ത് കര്‍മ്മത്തിനായാണ് കുടുംബം കാക്കൂരുള്ള ആശുപത്രിയില്‍ എത്തിയത്.
ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമിക ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു.