നാലു സീറ്റ് ഏറ്റെടുക്കാനുളള കോൺഗ്രസ് നീക്കത്തോട് വഴങ്ങാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

തിരുവനന്തപുരം: നാലു സീറ്റ് ഏറ്റെടുക്കാനുളള കോൺഗ്രസ് നീക്കത്തോട് വഴങ്ങാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ഇടുക്കി, ഏറ്റുമാനൂർ, കോതമംഗലം, കുട്ടനാട് സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. ഏറ്റുമാനൂർ സീറ്റ് വിട്ടാൽ പകരം പൂഞ്ഞാർ കിട്ടണമെന്നാണ് കേരള കോൺഗ്രസ് നിലപാട്.

ഇടുക്കി വിട്ടു കൊടുക്കുന്നതിലും ജോസഫ് വിഭാഗം തീരുമാനമെടുത്തിട്ടില്ല. ആവശ്യപ്പെട്ട സിറ്റുകളിൽ വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ കേരള കോൺഗ്രസ് നിർദ്ദേശിച്ചില്ലെങ്കിൽ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തു.

ഇടുക്കിയില്‍ റോഷി അഗസ്റ്റിനെതിരെ ആരെ മത്സരിപ്പിക്കും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. പക്ഷേ കരുത്തരായ സ്ഥാനാർത്ഥിയും ശക്തമായ മത്സരവും വേണം എന്നതിലാണ് കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നത്. കൂടാതെ വിജയ സാധ്യത മുൻനിർത്തി മാത്രമേ മുന്നോട്ട് പോകൂ എന്നാണ് കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തോട് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമ്പോൾ ഉണ്ടായിരുന്ന ധാരണ രണ്ട് സീറ്റുകൾ വിട്ടുകൊടുക്കേണ്ടിവരും എന്നാണ്. പക്ഷേ നാല് സീറ്റെന്നതില്‍ കോണ്‍ഗ്രസ് പിടിമുറുക്കുമ്പോൾ അതിന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വഴങ്ങുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *