‘കരുണാകരന്‍റെ ഓർമകള്‍ ഊർജം പകരും’; സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തൃശൂര്‍: തൃശൂരിലെ കെ കരുണാകരന്‍റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കുന്നതിന് മുന്നോടിയായാണ് ഇന്ന് രാവിലെ കെ കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്. സഹഭാരവാഹികളായ എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവർക്കൊപ്പമാണ് എത്തിയത്.

ഇവിടെ നിന്നും പ്രവർത്തനം ആരംഭിക്കുകയാണെന്നും കരുണാകരന്‍റെ ഓർമകൾ ഊർജ്ജം പകരുമെന്നും  സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. ഇനി നേരെ പുതുപ്പള്ളിയിലേക്ക് പോവുകയാണെന്നും അവിടെ എത്തി ഉമ്മൻചാണ്ടിയെ അനുസ്മരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ചുമതലയേൽക്കും മുമ്പ് കോൺഗ്രസിന്‍റെ പഴയ നേതാക്കളെ അനുസ്മരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍. ജമ്മുവില്‍ ഷെല്ലാക്രമണം തുടരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *