കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍

കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുത്തേറ്റ് മരിച്ച നിലയിലിലാണ് ബംഗലൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയേയും മകളേയും പൊലീസ് ചോദ്യം ചെയ്യുന്നു. പോസ്റ്റ്‌മോര്‍ട്ടമുള്‍പ്പടെയുള്ള നടപടികള്‍ക്കായി ഓം പ്രകാശിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.ഭാര്യയാണ് കൊലയ്ക്ക് പിന്നിലെന്ന ആരോപണം ഉയരുന്നുണ്ട്. രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കര്‍ണാടക കേഡര്‍ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ്, സംസ്ഥാന ഡിജിപിയായും ഐജിപിയുമായും സേവനമനുഷ്ഠിച്ചയാളാണ്. 2015 ഫെബ്രുവരിയിലാണ് സംസ്ഥാന പൊലീസ് മേധാവിയായി അദ്ദേഹം ചുമതലയേറ്റത്. 2017ല്‍ വിരമിച്ചു. ഡിജിപി സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ്, ഹോം ഗാര്‍ഡ്‌സ് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ തലപ്പത്തും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാഷണല്‍ ഹെറാള്‍ഡ് കേസ്: ‘പ്രധാന നേതാക്കളെ കള്ളക്കേസില്‍ കുടുക്കി കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്താന്‍ മോദി സര്‍ക്കാന്‍ ശ്രമിക്കുന്നു’ ; മല്ലികാര്‍ജുന്‍ ഖര്‍ഗെ

Related Articles

Leave a Reply

Your email address will not be published. Required fields are marked *