കാന്തപുരം അങ്ങനെ വലിയ ആളാവേണ്ട, നിമിഷപ് പ്രിയക്ക് പണികൊടുത്ത് മലയാളികൾ

തിരുവനന്തപുരം : യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കഴിയുന്ന മലയാളി നിമിഷപ്രിയയ്ക്ക് ഉഗ്രൻ ഒരു പണി കൊടുത്തിരിക്കുകയാണ് മലയാളികൾ. നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം ഇടപെട്ട് നീട്ടിവെച്ചതിന് ശേഷമാണ് മലയാളികളുടെ ഉഗ്രൻ പണി കിട്ടിയിരിക്കുന്നത്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റിന് അടിയിൽ മലയാളികൾ അറബിയിൽ കമന്റ് ചെയ്താണ് കുടുംബത്തെ മാപ്പ് നൽകാനാകാത്ത വിധം പ്രകോപിപ്പിക്കുന്നത്. ഗൂഗിൾ ട്രാൻസിലേറ്റ് വഴി അറബിയിൽ ആക്കിയാണ് തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ കമന്റുകളുമായി മലയാളികൾ നിറയുന്നത്. ഇത് തലാലിന്റെ കുടുംബത്തെ പ്രകോപിപ്പിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെയാണ് കലാലിന്റെ സഹോദരൻ തങ്ങൾക്ക് നീതി ലഭിക്കും വരെ പോരാടും എന്നും വധശിക്ഷ നീട്ടിവെച്ചത് അംഗീകരിക്കുമെന്നും കാണിച്ച് ഇന്നലെ ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടതു. ഈ ഫേസ്ബുക്ക് പോസ്റ്റ് അടിയിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ അറബിയിൽ കമന്റ് ചെയ്തു തലാലിന്റെ കുടുംബത്തെയും സഹോദരനെയും പ്രകോപിപ്പിച്ചത്. ഇത് നിമിഷപ്രിയയ്ക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് തലാലിന്റെ കുടുംബവുമായി ചർച്ച നടത്തുന്ന അബൂബക്കർ മുസ്‌ലിയാർക്കും എ പി അബൂബക്കർ മുസ്ലിയാരുടെ നിർദ്ദേശാനുസരണം കുടുംബവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്ന സിറിയയിലെ സൂഫിവര്യന്മാർക്കും കടുത്ത നാണക്കേടാണ് ഇതുകൊണ്ട് ഉണ്ടായിരിക്കുന്നത്.

മലയാളികളുടെ ദുഷിച്ച പ്രവർത്തി കാരണം നിമിഷപ്രിയക്ക് വധശിക്ഷ തന്നെ ലഭിക്കുവാൻ ഇടയാക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. അതിനിടെ കേരളത്തിലും നിമിഷ പ്രിയ ചെയ്തത് കൊടുംക്രൂരതയാണെന്നുള്ള ക്യാമ്പയിനും നടക്കുന്നുണ്ട്. ഇത്തരം കൊടുംക്രൂരത ചെയ്ത നിമിഷപ്രിയയ്ക്ക് വധശിക്ഷ തന്നെ ലഭിക്കണമെന്ന് ആഗ്രഹമുള്ള മലയാളികളും ഉണ്ട്. അവരാണ് ഇത്തരത്തിൽ കമന്റുകളുമായി രംഗത്തു വരുന്നത്.

കഴിഞ്ഞദിവസം ഏഷ്യാനെറ്റ് സംഘടിപ്പിച്ച ന്യൂസ് അവർ ചർച്ചയിൽ ശ്രീജിത്ത് പണിക്കർ ഉൾപ്പെടെയുള്ളവർ നിമിഷപ്രിയ ചെയ്ത കൊടുംക്രൂരതയെ തള്ളിപ്പറയുകയും നിമിഷപ്രിയയ്ക്ക് ശിക്ഷ അർഹയാണെന്നുള്ള വാദം ഉന്നയിക്കുകയും ചെയ്തിരുന്നു. നിമിഷപ്രിയയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ പ്രവർത്തകർക്ക് ഇതുപോലുള്ള കാര്യങ്ങൾ തിരിച്ചടിയാകുമെന്ന് ഭയവും അവർ പങ്കുവെക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *