നിമിഷ പ്രിയയുടെ മോചനം; ‘ഞങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമ മാത്രമാണ് നിർ‌വഹിച്ചത്’; കാന്തപുരം

നിമിഷ പ്രിയയുടെ മോചന വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വിഷയത്തിൽ പലരും ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമം നടത്തി. ഞങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമ മാത്രമാണ് നിർ‌വഹിച്ചത്. ഉപയോഗപ്പെടുത്തിയത് മതത്തിന്റെയും രാജ്യത്തിന്റെയും സാധ്യതകളെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ പറഞ്ഞു.

പാലക്കാട് കല്ലേക്കാട് സംഘടിപ്പിച്ച എസ്എസ്എഫിന്റെ കേരള സാഹിത്യോത്സവ സമാപന സംഗമത്തിലാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രതികരിച്ചത്. നിമിഷപ്രയയുടെ മോചനത്തിനായി ഇടപെട്ടതിനെ നല്ലവരായ ഒരുപാട് മനുഷ്യർ പിന്തുണച്ചു പിന്നീട് പലരും അതിൻ്റെ ക്രെഡിറ്റിന് വേണ്ടി ഇടപെട്ടുവെന്ന് അദേഹം പറഞ്ഞു. ക്രെ‍ഡിറ്റ് ഒക്കെ അവർ എടുത്തോട്ടെയെന്നും അദേഹം പറഞ്ഞു.

അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷയിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യവുമായി വീണ്ടും തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി രംഗത്തെത്തിയിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതയായി അബ്ദുൽ ഫത്താ മെഹദി വെളിപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *