കെ സ്മാർട്ട് നാളെ മുതൽ ത്രിതല പഞ്ചായത്തുകളിലും

0

കേരളത്തിലെ നഗരഭരണ സംവിധാനത്തെ പുനർനിർവചിച്ച കെ സ്മാർട്ട് പ്ലാറ്റ്ഫോം ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയാണ്. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരളാ മിഷൻ (ഐകെഎം) രൂപകൽപ്പന ചെയ്ത പ്ലാറ്റ്ഫോമാണ് കെ സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ കെ സ്മാർട്ട് പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാവുകയാണ്.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സർക്കാരുകളുടെ എല്ലാ സേവനങ്ങളും ഓൺലൈനിൽ ഒരുക്കിനൽകുന്നത്. ജനന-മരണ-വിവാഹ രജിസ്ട്രേഷൻ മുതൽ വസ്തു നികുതിയും, കെട്ടിട നിർമാണ പെർമിറ്റും വരെ നിരവധിയായ ആവശ്യങ്ങൾ നേടിയെടുക്കാൻ ജനങ്ങൾക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കേണ്ടതുണ്ട്.

വിവിധങ്ങളായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് വിവിധ സോഫ്റ്റ്വെയറുകളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിവിശേഷത്തെ മാറ്റിക്കൊണ്ട് ഒറ്റ പ്ലാറ്റ്ഫോമിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസിലെത്താതെ തന്നെ ഈ സേവനങ്ങളെല്ലാം വിരൽത്തുമ്പിൽ ലഭ്യമാക്കാൻ കെ സ്മാർട്ടിലൂടെ കഴിയുന്നു. സമയബന്ധിതമായി സേവനം ഉറപ്പാക്കുന്നതിനൊപ്പം ജീവനക്കാരുടെ ജോലിഭാരം വൻതോതിൽ കുറയ്ക്കാനും അഴിമതിക്കുള്ള സാധ്യത പരമാവധി ലഘൂകരിക്കാനും കെ സ്മാർട്ടിന് കഴിയുന്നു.


കെ സ്മാർട്ട് ത്രിതല പഞ്ചായത്തുകളിലേക്ക് വിന്യസിക്കുന്നതിന്റെ ഉദ്ഘാടനം നാളെ (ഏപ്രിൽ 10ന്) രാവിലെ 10.30ന് തിരുവനന്തപുരം ഉദയാ പാലസ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, ജി ആർ അനിൽ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ സംസാരിക്കും. ഇതോടെ നിലവിൽ കെ സ്മാർട്ട് വിന്യസിച്ചിട്ടുള്ള 87 മുൻസിപ്പാലിറ്റികൾക്കും 6 കോർപറേഷനുകൾക്കുമൊപ്പം 941 ഗ്രാമ പഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ല പഞ്ചായത്തുകളിലും കെ സ്മാർട്ട് ലഭ്യമാവും. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഗ്രാമപഞ്ചായത്തുകളില്‍ വിന്യസിക്കുന്നതിന്റെ ഭാഗമായുള്ള പൈലറ്റ് ലോഞ്ച് തിരുവനന്തപുരം ജില്ലയിലെ കരകുളം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ 2025 ജനുവരി 1 മുതൽ ആരംഭിച്ചിരുന്നു

കേസ് കോടതിയില്‍, അത്ര ഗൗരവമായി കാണുന്നില്ല’; വിശദീകരിക്കേണ്ടത് മാധ്യമങ്ങള്‍ക്ക് മുന്നിലല്ലെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here