‘കോൺ​ഗ്രസിൽ നേതൃക്ഷാമം ഇല്ല, തരൂരിനെതിരെ കെ മുരളീധരൻ

0

ശശി തരൂരിന്റെ മനസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ച് കൂടെ നിർത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആരും പാർട്ടിക്ക് പുറത്തുപോകാൻ പാടില്ല. എല്ലാവരും പാർട്ടിക്ക് അകത്ത് നിൽക്കണം. അദ്ദേഹത്തിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പരിഹരിക്കണം. ഇപ്പോൾ തരൂരിന് എന്താണ് പ്രശ്നമെന്ന് തനിക്ക് അറിയില്ല. അദ്ദേഹത്തിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പരിഹരിച്ച് കൂടെ നിർത്തണമെന്നും കെ മുരളീധരൻ പറഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരും ജയിക്കുന്നത് പാർട്ടി വോട്ടുകൾക്ക് പുറമെ പുറത്തുള്ള വോട്ടു കൂടി കിട്ടിയിട്ടാണ്. പക്ഷേ പാർട്ടി പ്രവർത്തകരാണ് അതിനു വേണ്ടി പണി എടുക്കുന്നത്. 1984ലും തുടർന്ന് 89ലും 91ലും എ ചാൾസ് തിരുവനന്തപുരത്ത് നിന്ന് ജയിച്ചിട്ടുണ്ട്. കോൺഗ്രസ്‌ സ്ഥാനാർഥി ആണെങ്കിലെ ജയിക്കാനാകൂവെന്നും മുരളീധരൻ പറഞ്ഞു.

കേരളത്തിൽ ഒരു കാലത്തും കോൺ​ഗ്രസിന് നേതൃക്ഷാമം ഉണ്ടായിട്ടില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. എല്ലാവരും പാർട്ടിയിലെ ഉന്നത സ്ഥാനങ്ങളിലിരിക്കാൻ യോ​ഗ്യരാണ്. രാഹുൽ ​ഗാന്ധി ഒരിക്കലും തരൂരിനെ മോശക്കാരനായി ചിത്രീകരിക്കുകയൊ, തളളിപ്പറയുകയോ ചെയ്തിട്ടില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സേവനം പാർട്ടിക്ക് ആവശ്യമാണ്. എല്ലാ വിഭാ​ഗങ്ങളും കൂടിയതാണ് പാർട്ടി. അദ്ദേഹത്തിനെ ഒരിക്കലും മാറ്റി നിർത്താൻ പാടില്ലെന്നും മുരളീധരൻ പറഞ്ഞു.

Also Read:

LEAVE A REPLY

Please enter your comment!
Please enter your name here