നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്‌ജിന് സ്ഥലംമാറ്റം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ എറണാകുളം പ്രൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് സ്ഥലംമാറ്റം. നിലവിലെ ആലപ്പുഴ ജില്ലാ കോടതി ജഡ്‌ജിയായ കെ കെ ബാലകൃഷ്‌ണനെ എറണാകുളത്തേക്ക് സ്ഥലംമാറ്റി. മറ്റ് നാല് ജഡ്‌ജിമാർക്കും സ്ഥലം മാറ്റം ലഭിച്ചു. സ്വാഭാവിക നടപടികളുടെ ഭാഗമാണ് സ്ഥലം മാറ്റം.

നടിയെ ആക്രമിച്ച കേസിലെ വിധിയെ തുടർന്ന് ഹണി എം വർഗീസിനെതിരെ ധാരാളം ആരോപണങ്ങൾ ഉയർന്നിരുന്നു. മെമ്മറികാർഡ് ദുരുപയോഗം ചെയ്‌തതിൽ കൃത്യമായ അന്വേഷണത്തിന് ഉത്തരവിട്ടില്ലെന്ന് ജഡ്‌ജിക്കെതിരെ അന്ന്‌ വിമർശനം ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിൽ നിന്നും ജഡ്‌ജിയെ മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *