ഗാസയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരെ വധിച്ച് ഇസ്രയേല്‍; എല്ലാവരും അല്‍ ജസീറ ജീവനക്കാര്‍

ഗാസയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരെ വധിച്ച് റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഖരീഖി, ക്യാമറാ പേഴ്‌സണ്‍മാരായ ഇബ്രാഹിം സഹിര്‍, മുഹമ്മദ് നൗഫല്‍, മൊയ്മിന്‍ അലിവ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
അല്‍ ഷിഫ ഹോസ്പിറ്റലിന്റെ പുറത്തുള്ള ടെന്റ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഇവരടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടത്. വടക്കന്‍ ഗാസയില്‍ നിന്ന് അല്‍ ജസീറ അറബിക് ചാനലിന് വേണ്ടി നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്ന 28 വയസ്സുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നു അനസ്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പും ഗാസയുടെ കിഴക്കന്‍- തെക്കന്‍ ഭാഗങ്ങളില്‍ ഇസ്രയേല്‍ കനത്ത ആക്രമണം നടത്തുന്നതായി എക്‌സില്‍ പങ്കുവെച്ചിരുന്നു. വീഡിയോയില്‍ മിസൈല്‍ ആക്രമണത്തിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു.
അതേസമയം, അനസ് ഹമാസ് സെല്ലിന് നേതൃത്വം നല്‍കുന്നയാളാണെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. എന്നാല്‍, ഇതിന് തെളിവില്ലെന്ന് യൂറോ- മെഡ് ഹ്യൂമന്‍ റൈറ്റ്‌സ് മോണിട്ടര്‍ വിദഗ്ധന്‍ മുഹമ്മദ് ഷെഹാദ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തെ അല്‍ ജസീറ അപലപിച്ചു.