സെബാസ്റ്റ്യൻ സീരിയൽ കില്ലറോ?

ജയ്നമ്മ തിരോധനക്കേസിൽ പ്രതി സെബാസ്റ്റ്യനെ ഇന്ന് ഈരാറ്റുപേട്ടയിൽ മൊബൈൽ ഫോൺ കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ജയ്നമ്മയുടെ മൊബൈൽ ഫോൺ പ്രതി കടയിൽ ചാർജ് ചെയ്യാൻ എത്തിച്ചാതായി കണ്ടെത്തിയിരുന്നു. ഇയാളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇതിനു മുമ്പ് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ആലപ്പുഴ പള്ളിപുറത്തെ സെബാസ്റ്റ്യൻ്റെ പുരയിടത്തിൽ നിന്നും ലഭിച്ച അസ്ഥി കഷ്ണങ്ങളുടെ ഡിഎൻഎ പരിശോധന ഫലവും ഈ ആഴ്ച ലഭിക്കൂ. ജയ്നമ്മയെ കൂടാതെ ബിന്ദു, ആയിഷ എന്നിവരുടെ തിരോധാനത്തിലും ഇയാൾക്ക് പങ്കുള്ളതായാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. കൊല നടത്തിയ രീതി, ഇരകളുമായുള്ള പരിചയം എന്നി കാര്യങ്ങൾ ഇയാൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സീരിയൽ കില്ലറാണ് സെബാസ്റ്റ്യൻ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ചേര്‍ത്തലയിലും പരിസരത്തുനിന്നും കാണാതായ സ്ത്രീകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍ എന്ന വസ്തു വ്യാപാരി നിരവധി സ്ത്രീകളെ കൊന്ന് രഹസ്യമായി മറവു ചെയ്തു എന്ന സംശയത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ചേര്‍ത്തലയിലും സമീപപ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കാണാതായ സ്ത്രീകളെ കുറിച്ചാണ് പ്രധാനമായിട്ടും അന്വേഷണം നടക്കുന്നത്.
ചേര്‍ത്തലയില്‍ നിന്നും 2020 ല്‍ കാണാതായ സിന്ദു എന്നു വിളിക്കുന്ന ബിന്ദു, 2006 കാണാതായ ബിന്ദു പത്മനാഭന്‍, 2012ല്‍ കാണാതായ ചേര്‍ത്തല സ്വദേശി ഐഷ തുടങ്ങിയ സ്ത്രീകളുമായി സെബാസ്റ്റ്യന് ബന്ധമുണ്ട് എന്ന സംശയമാണ് പോലീസിനുള്ളത്.
കോട്ടയം സ്വദേശി ജൈനമ്മ എന്ന സ്ത്രീയെ കാണാനില്ല എന്ന പരാതി വന്നതോടെ നടന്ന അന്വേഷണത്തിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് സെബാസ്റ്റ്യന്‍ എന്ന പള്ളിപ്പുറം സ്വദേശിയായ സെബാസ്റ്റ്യന്‍ ചോദ്യം ചെയ്യുന്നത് ഇതിനുശേഷമാണ് കൊലപാതക കഥ പുറത്തുവരുന്നത്.
സ്ത്രീയുടേതെന്ന് സംശയിക്കുന്ന ഒരു മൃതദേഹ അവശിഷ്ടമാണ് കഴിഞ്ഞദിവസം സെബാസ്റ്റ്യന്റ വീട്ടുവളപ്പില്‍ നിന്നും അന്വേഷണസംഘം കണ്ടെത്തിയത്. ഇത് ആരുടേതാണ് എന്ന് ഇനിയും വ്യക്തമായിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ക്കായി ഇത് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
സെബാസ്റ്റ്യനെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത് അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തെ വിപുലീകരിക്കാന്‍ തീരുമാനിച്ചത്. ഒന്നിലധികം സ്ത്രീകളെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തി മറവ് ചെയ്തു എന്നാണ് പോലീസ് സംശയിക്കുന്നത്.
വസ്തുവ്യാപാരിയായ സെബാസ്റ്റ്യന്‍ വ്യാജരേഖ ചമക്കല്‍ അടക്കം നിരവധി ചീറ്റിംഗ് കേസുകളില്‍ പ്രതിയാണ്. സ്ത്രീകളെ കൊന്ന് അവരുടെ സ്വര്‍ണാഭരണങ്ങളും വസ്തുവും കൈക്കലാക്കുക എന്നുള്ളതാണ് ഇയാളുടെ പ്രധാന ലക്ഷ്യം. ചേര്‍ത്തലയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഒരു ആരാധനാലയം കേന്ദ്രീകരിച്ചാണ് സ്ത്രീകളെ വശത്താക്കുന്നത്. പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അതീവ രഹസ്യം ആയിട്ടാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.