കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം, ജീവനക്കാർക്ക് പരിക്ക്

കുവൈറ്റ് : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ജീവനക്കാർക്ക് നേരിയ പരിക്കേറ്റതായാണ് വിവരം. എന്നാൽ എത്ര പേർക്ക് പരിക്കേറ്റെന്ന വിവരം പുറത്തുവന്നിട്ടില്ല, ആക്രമണം നടന്നതായി കുവൈറ്റും സ്ഥിരീകരിച്ചു.
ജീവനക്കാർക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് വിശദീകരണം. യു.എ.ഇയിലും ഇറാൻ ആക്രമണം തുടരുകയാണ്. ദുബായിൽ സ്പോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമില്ല, ആക്രമണത്തിൽ പരിഭ്രാന്തരാകേണ്ടെന്ന് യു.എഇ അധികൃതർ അറിയിച്ചു.



