യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകളുമായി ഇറാൻ

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകളുമായി ഇറാൻ. സമാധനത്തിന് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ തന്റെ എക്സ് പേജിലൂടെ അറിയിച്ചു. പക്ഷേ മൂന്ന് നിബന്ധനങ്ങളും അദ്ദേഹം മുന്നോട്ട് വച്ചിട്ടുണ്ട്. ഇറാന്റെ പരമാധികാരം അംഗീകരിക്കണം, യുദ്ധം മൂലം ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണം, ഭാവിയിൽ സംഘർഷങ്ങളുണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് നൽകണം എന്നിവയാണ് നിബന്ധനകൾ.

അതേസമയം, ഇറാനിൽ ഒരുവിധം എല്ലാ ലക്ഷ്യസ്ഥാനങ്ങളെയും തകർത്തെന്നും യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഹോർമുസിലൂടെയുള്ള ഊർജ്ജ നീക്കം തടസ്സപ്പെടുത്തിയാൽ ഇതുവരെ കാണാത്ത തീവ്രതയിലെ പ്രത്യാഘാതങ്ങൾ ഇറാൻ കാണേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ഇതിനിടെ, തലസ്ഥാനമായ ടെഹ്റാനിൽ സെപാ ബാങ്കിന്റെ ഓഫീസുകൾക്ക് ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി വ്യോമാക്രമണമുണ്ടായത് ഇറാനെ ചൊടിപ്പിച്ചു. ഇസ്രയേലും യു.എസുമായും ബന്ധമുള്ള സാമ്പത്തിക, ബാങ്കിംഗ് കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിലെ ജനങ്ങൾ ബാങ്കുകളിൽ നിന്ന് 1,000 മീറ്റർ അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *