ഐപിഎൽ വേദികളിൽ മാറ്റം; ഫൈനൽ അഹമ്മദാബാദിൽ

അഹമ്മദാബാദ്:ഐപിഎല്‍ 2025 കലാശപ്പോരാട്ടത്തിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും. എലിമിനേറ്റർ, ക്വാളിഫയർ 1 മത്സരങ്ങൾ ഹൈദരാബാദിന് പകരം പഞ്ചാബിൽ നടക്കും. ക്വാളിഫയർ 2, ഫൈനൽ മത്സരങ്ങൾ അഹമ്മദാബാദിലും നടക്കും. ബെംഗളൂരു – ഹൈദരാബാദ് മത്സരത്തിന്റെ വേദിയിലും മാറ്റം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരം ലക്നൗവിൽ ആയിരിക്കും മത്സരം നടക്കുക.

വെള്ളിയാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ അവസാന ഹോം മത്സരമാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. ഈ മല്‍സരം ആര്‍സിബിയുടെ ഹോം മാച്ച് ആയാണ് തുടര്‍ന്നും കണക്കാക്കുക. ആര്‍സിബി ഇതിനകം പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയവും കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസും പ്ലേ ഓഫുകൾക്ക് ആതിഥേയത്വം വഹിക്കേണ്ടതായിരുന്നു, എന്നാൽ ഇന്ത്യ-പാകിസ്ഥാൻ സൈനിക സംഘർഷത്തെത്തുടർന്ന് ലീഗ് ഒരു ആഴ്ചത്തേക്ക് നിർത്തിവച്ചതിനാൽ പുതിയ തീയതികൾ അറിയിച്ചിരുന്നു. വേദികൾ തീരുമാനിക്കുന്നതിന് മുമ്പ് ബിസിസിഐ മൺസൂൺ സീസണും പരിഗണിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഐപിഎൽ ഫൈനൽ നടക്കുന്നത്. 2022, 2023 ഐപിഎൽ ഫൈനലുകൾക്ക് വേദിയായത് ഈ സ്റ്റേഡിയമാണ്.

Also Read: പാക് ചാരവൃത്തിക്ക് അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര പാക് എംബസിയിൽ കേക്ക് മുറിച്ചയാൾക്കൊപ്പം’; വൈറലായി ചിത്രങ്ങൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *