ഇന്‍റർനാഷണൽ ബുക്കർ പ്രൈസ്; ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ എഴുത്തുകാരിയും

ഇന്‍റർനാഷണൽ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ എഴുത്തുകാരിയും. കന്നട എഴുത്തുകാരിയായ ബാനു മുസ്താക്കിനാണ് ബുക്കർ പ്രൈസ് പ്രതീക്ഷകളിലേക്ക് ഒരുപടി കൂടി അടുത്തത്. ഹാർട്ട് ലാംപ് എന്ന പുസ്തകമാണ് ബുക്കർ പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. മുസ്ലിം സ്ത്രീകളുടെയും ദളിത് സ്ത്രീകളുടെയും ജീവിതമാണ് ബാനു മുസ്താഖിന്റെ ഹാർട്ട് ലാമ്പ് എന്ന കഥാസമാഹാരം. കന്നട ഭാഷയിൽ നിന്ന് പുസ്തകം തർജ്ജിമ ചെയ്തത് ദീപ ഭസ്തി ആണ്. എഴുത്തുകാരി വളർന്നുവന്ന യാഥാസ്ഥിതിക ചുറ്റുപാടുകൾ എഴുത്തിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ആറു പുസ്തകങ്ങളാണ് 2025 ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്.

ഫ്രഞ്ച് ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജിമ ചെയ്ത എ ലെപ്പർഡ സ്കിൻ ഹാറ്റ്, കന്നടയിൽ നിന്ന് തലജ്ജിമ ചെയ്ത ഹാർട്ട് ലാമ്പ്, ഇറ്റാലിയൻ ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്ത പെർഫെക്ഷൻ, ജാപ്പനീസ് എഴുത്തുകാരന്റെ അണ്ടർ ഐ ഓഫ് ദ ബിഗ് ബേർഡ്, ഫ്രഞ്ച് എഴുത്തുകാരന്റെ സ്മാൾ ബോട്ട്, ഓൺ ദ എജുക്കേഷൻ ഓഫ് വോളിയം വൺ എന്നിവയയാണ് സ്ഥാനം നേടിയത്. 1997ൽ അരുന്ധതി റോയിക്ക് ദ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന പുസ്തകത്തിന് ബുക്കർ പ്രൈസ് ലഭിച്ചിരുന്നു. ഗീതാഞ്ജലി ശ്രീ, കിരൺ ദേസായി എന്നിവർ മുൻകാലങ്ങളിൽ ബുക്കർ പ്രൈസ് കരസ്ഥമാക്കിയ മറ്റ് എഴുത്തുകാരാണ്. ആക്ഷേപഹാസ്യവും നർമ്മവും കലർന്ന രീതിയാണ് ബാനു മുഷ്താഖ് വിമർശനാത്മക എ‍ഴുത്തിനായി ഉപയോഗിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *