തരൂരിനെ ആക്രമിച്ചേക്കാമെന്ന് രഹസ്യന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: നെഹ്‌റു കുടുംബത്തിനും കോൺഗ്രസിനും തലവേദനയായി മാറിയ ലോക്‌സഭാ എം.പി ശശി തരൂരിന് പോലീസ് സംരഷണം ഒരുക്കുന്നു. തരൂരിൻ്റെ തലസ്ഥാനത്തെഓഫീസിനും പോലീസ് കവചമൊരുക്കും.യൂത്ത് കോൺഗ്രസിൻ്റെയും യു ഡി ഫിൻ്റെയും പ്രവർത്തകർ ഏത് സമയത്തും അക്രമണം നടത്തിയേക്കുമെന്ന രഹസ്യ അന്വേഷണവിഭാഗത്തിൻ്റെ കണ്ടെത്തലിനെ തുടർന്നാണിത്.
ഇത് സംബന്ധിച്ച റിപ്പോർട്ട്ആഭ്യന്തര വകുപ്പിനും ഡിജിപിക്കും നൽകിയതായാണ്
സൂചന.പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തിപ്രഭാവമുള്ള നേതാവെന്നാണ് കഴിഞ്ഞദിവസം ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിൽ തരൂർ വിശേഷിപ്പിച്ചത്. അടിയന്തരാവസ്ഥ സംബന്ധിച്ച ലേഖനത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും മകൻ സഞ്ജയ് ഗാന്ധിയെയും നിശിതമായി വിമർശിച്ചത് വിവാദമായിരുന്നു.മോദി സർക്കാരിന് തുറന്ന പിന്തുണ നൽകുന്ന നിലയിലാണ് ലണ്ടനിലെ തരൂരിന്റെ പ്രസംഗം.
ശശി തരൂരിന്റെ പ്രവൃത്തികളിൽ അമർഷമുണ്ടെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് പരസ്യമായി പ്രതികരി ക്കാത്തതിൽ കോൺഗ്രസ് അണികളിലും യുഡിഎഫിലുംകടുത്ത പ്രതിക്ഷേധമാണ് നിലനിൽക്കുന്നത്. തരൂരിനെ അവഗണിക്കുകയെന്ന നിലപാടിലാണ് ഇപ്പോഴും ദേശീയ നേതൃത്വം. എന്നാൽ കൂടുതൽ കാലം ഇങ്ങനെ പോകാൻ കഴിയില്ലെന്നാണ് അണികളുടെ വികാരം. കേരളത്തിലെ നേതാക്കൾ ശശി തരൂരിനെ കൈകാര്യം ചെയ്യണമെന്ന നിലപാടിലാണ്.
ഇക്കാര്യത്തിൽ അവർ കേന്ദ്ര നേതൃത്വത്തെ അതൃപ്‌തി അറിയിച്ചിട്ടുണ്ട്. പോലീസ് സംരക്ഷണംനൽകണമെന്ന് റിപ്പോർട്ടിനെക്കുറിച്ച്തരൂരിനെ ഉടൻ പോലീസ് അറിയിക്കും. ശശി തരൂരിൻ്റെ നിലപാട് എന്തായിരിക്കുമെന്നാണ് പോലീസ്കാത്തിരിക്കുന്നത്.