യുഎസിന്റെ ആക്രമണത്തിൽ ഇറാൻ ആണവ കേന്ദ്രങ്ങൾ തകർന്നിട്ടില്ലെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം നടത്തിയ വ്യോമാക്രമണങ്ങളിലൂടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ രണ്ടെണ്ണം പൂർണമായി നശിപ്പിച്ചില്ലെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. ആണവ പദ്ധതി ഏതാനും മാസങ്ങൾ വൈകിപ്പിക്കാൻ മാത്രമാണ് സാധിച്ചതെന്നാണ് അവകാശവാദം.

ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർഡോയും നടാൻസും പൂർണ്ണമായും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസി (ഡി ഐ എ) യുടെ റിപ്പോർട്ടിൽ പറയുന്നത്. പെന്റഗണിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഡി ഐ എ. ഇറാൻ പ്രതീക്ഷിച്ചതിലും വേഗത്തിൽ ആണവ പദ്ധതി പുനഃരാരംഭിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നിരുന്നാലും യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ വാദങ്ങൾ പൂർണമായും തള്ളുകയാണ് ട്രംപ്. ആക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ നശിപ്പിച്ചുവെന്ന തന്റെ അവകാശവാദത്തിൽ റച്ചുനിൽക്കുകയാണ് അദ്ദേഹമിപ്പോഴും. ഇത് വ്യാജ വാർത്തയാണെന്നും സൈനിക നടപടിയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *