കാമുകന്റെ കൂടെയുള്ള ആദ്യത്തെ ആക്സിഡന്റ്’; വൈറലായി ചിത്രം

സാമൂഹിക മാധ്യമങ്ങളിൽ ഓരോ ദിവസവും വിവിധ തരത്തിലുള്ള പോസ്റ്റുകൾ വൈറലായി മാറാറുണ്ട്. പലപ്പോഴും ചെറുപ്പക്കാർ പോസ്റ്റ് ചെയ്യുന്ന പല വീഡിയോകളും ചിത്രങ്ങളും ഇത്തിരി കൂടി പ്രായം ചെന്ന ആളുകൾക്ക് ദഹിക്കാതെയും വരാറുണ്ട്. എന്തായാലും, ഇത്തരം പോസ്റ്റുകൾ ഒട്ടും സമയം കളയാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

മിക്കവാറും, എല്ലാ കാര്യങ്ങളെയും വളരെ ലൈറ്റായി കാണുന്ന, എല്ലാം കണ്ടന്റുകളാക്കി മാറ്റുന്ന അനേകം ആളുകളെ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാം. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഇതിനെ ചുറ്റിപ്പറ്റി വലിയ ചർച്ചയും നടക്കുന്നുണ്ട്.

ചിത്രത്തിൽ കാണുന്നത് ഒരു യുവതി തന്റെ കാമുകനോടൊപ്പം ഉള്ള ചിത്രം പങ്കിട്ടിരിക്കുന്നതാണ്. ‘ഇത് തങ്ങളുടെ ആദ്യത്തെ ആക്സിഡന്റ്’ എന്നും പറഞ്ഞാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ യുവാവിന്റെ തലയിൽ‌ ബാൻഡേജ് കാണാം. യുവതിയുടെ നെറ്റിയിലും മൂക്കിനും ബാൻഡേജുണ്ട്. ഇരുവരും ചേർന്നെടുത്ത ഒരു മിറർ സെൽഫിയാണ് യുവതി പങ്കുവച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *