ഭീകര കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ആരംഭിക്കുന്നതിന് മുമ്പേ പാകിസ്താനെ അറിയിച്ചത് കുറ്റകരമാണെന്ന് ; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഭീകര കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ആരംഭിക്കുന്നതിന് മുമ്പേ പാകിസ്താനെ അറിയിച്ചത് കുറ്റകരമാണെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നു എന്ന് പാകിസ്താനെ അറിയിച്ചിരുന്നു എന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ വാക്കുകളെ മുന്‍നിര്‍ത്തിയാണ് രാഹുലിന്റെ വിമര്‍ശനം. ഓപ്പറേഷന്‍ സിന്ദൂരിനും ഇന്ത്യയും പാകിസ്താനും നടത്തിയ സൈനിക നടപടി അവസാനിപ്പിച്ചതിനും ശേഷം രാഹുലിന്റെ ആദ്യ പ്രതികരണം.


ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ പാകിസ്താനെ അറിയിക്കുന്നത് ഒരു കുറ്റകൃത്യമാണ്. ഇതിന്റെ ഫലമായി എത്ര യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് നഷ്ടപ്പെട്ടുവെന്ന് അറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Also Readമെസി വരുമെന്ന് തന്നെയാണ് പ്രതീക്ഷ:ആന്റോ അഗസ്റ്റിന്‍

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ എക്‌സ് പോസ്റ്റിനെതിരെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ഘട്ടത്തിന് ശേഷമാണ് ഇന്ത്യന്‍ നീക്കത്തെ കുറിച്ച് അറിയിച്ചത്. ഇത് ഓപ്പറേഷന്‍ സിന്ദൂറിന് മുന്‍പ് എന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. ഇത് പ്രതിഷേധാര്‍ഹമെന്നും മന്ത്രാലയം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *