തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യരെ പരിഗണിക്കുന്നതായി സൂചന

ന്യൂഡൽഹി: തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യരെ പരിഗണിക്കുന്നതായി സൂചന. ഉദുമയിൽ പ്രദീപ് കുമാറിന്റെ പേരും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ കാസർകോട് ജില്ലയെ പൂർണമായും ഒഴിവാക്കിയിരുന്നു.

ഈ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തിൽ കലഹങ്ങളുണ്ടെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. അതേസമയം, പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിയുടെ കാര്യത്തിലും അനിശ്ചിതത്വത്തിൽ തുടരുകയാണ്.

അതേസമയം, യുഡിഎഫിന്റെ സീറ്റ് വിഭജനം പുർത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. 27 സീറ്റിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലിഗും, എട്ട് സീറ്റുകളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ കോൺഗ്രസിന് വീട്ടുനൽകിയെന്നും വി ഡി സതീശൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *