ലൈംഗിക തൊഴിലാളിയുമായി സെക്സിൽ ഏർപ്പെട്ടു, പണം നൽകാതെ മുങ്ങി, ഇന്ത്യയക്കാരന് ക്രൂരമർദനം

ബാങ്കോക്ക്: ലൈംഗിക തൊഴിലാളിയുമായി സെക്സ് ചെയ്തശേഷം പണം നൽകാതെ മുങ്ങാൻ ശ്രമിച്ച ഇന്ത്യയക്കാരന് ക്രൂരമർദനം. 52കാരനായ രാജ് ജസൂജയ്ക്കാണ് മർദനമേറ്റത്. തായ്ലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ ഡിംസംബർ 27ന് പുലർച്ചെയായിരുന്നു സംഭവം. ഒരു കൂട്ടം ട്രാൻസ്ജെൻഡറുകളാണ് ഇയാളെ പരസ്യമായി മർദിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പട്ടായയിലെ വാക്കിംഗ് സ്ട്രീറ്റിന് സമീപമാണ് രാജ് ജസൂജയും ട്രാൻസ്ജെൻഡർ ലൈംഗിക തൊഴിലാളിയും തമ്മിൽ പണത്തെച്ചൊല്ലി തർക്കമുണ്ടാകുന്നത്. തർക്കം രൂക്ഷമായതോടെ സ്ത്രീ തന്റെ മറ്റ് ട്രാൻസ് സുഹൃത്തുക്കളെ സഹായത്തിന് വിളിക്കുകയായിരുന്നു. പണം നൽകാതെ ജസൂജ തന്റെ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു ട്രാൻസ്ജെൻഡർ കാറിന്റെ ഡോർ തടയുകയും, തുടർന്ന് മറ്റുള്ളവരുടെ സഹായത്തോടെ ഇയാളെ വാഹനത്തിന് പുറത്തേക്ക് വലിച്ചിറക്കുകയും ചെയ്തു.അതിനു പിന്നാലെയാണ് രാജിനെ നടു റോഡിലിട്ട് മർദ്ദിക്കുകയും തുടർച്ചയായി ചവിട്ടുകയും ചെയ്തത്.
‘നോ മണി, നോ ഹണി’ പണമില്ലെങ്കിൽ സ്നേഹമില്ലെന്ന് അക്രമികൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ രാജിനെ പ്രാഥമിക ശുശ്രൂഷ നൽകി പട്ടാമകോം ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ സുഖം പ്രാപിച്ച ശേഷം ഔദ്യോഗികമായി പരാതി നൽകാൻ ആവശ്യപ്പെടുമെന്ന് പട്ടായ പൊലീസ് അറിയിച്ചു.
തായ് നിയമമനുസരിച്ച് സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്നും അധികൃതർ വ്യക്തമാക്കി. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‘പണം നൽകാതെ രക്ഷപ്പെടാമെന്ന് കരുതിയോ?’ എന്നും ‘ഇന്ത്യൻ സഞ്ചാരികൾ പലയിടത്തും ഇങ്ങനെയാണ് പെരുമാറുന്നത്’ എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ വന്നത്



