ഇന്ത്യന്‍ ജനാധിപത്യം ഭീഷണിയിലെന്ന്; രാഹുല്‍ ഗാന്ധി

വാഷിങ്ടണ്‍: ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി ജനാധിപത്യത്തിന്മേലുള്ള ആക്രമണമാണെന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കൊളംബിയയിലെ ഇ.ഐ.എ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയില്‍ പല മതങ്ങളും, പാരമ്പര്യങ്ങളും, ഭാഷകളും ഉണ്ട്. ജനാധിപത്യ സംവിധാനം എല്ലാവര്‍ക്കും ഇടം നല്‍കുന്നു.

എന്നാല്‍ ഇപ്പോള്‍, ജനാധിപത്യ സംവിധാനം എല്ലാ വശത്തുനിന്നും ആക്രമിക്കപ്പെടുന്നു.’ – അദ്ദേഹം പറഞ്ഞു.’140 കോടി ജനങ്ങളുള്ള ഇന്ത്യയ്ക്ക് അതിയായ കഴിവുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് ചൈനയില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംവിധാനമാണുള്ളത്. ചൈന വളരെ കേന്ദ്രീകൃതവും ഏകീകൃതവുമാണ്. ഇന്ത്യ വികേന്ദ്രീകൃതവും വിവിധ ഭാഷകളും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും മതങ്ങളും ഉള്ളതാണ്. ഇന്ത്യയ്ക്ക് മറികടക്കേണ്ട അപകടങ്ങളുണ്ട്. ഏറ്റവും വലിയ അപകടം ജനാധിപത്യത്തിന്മേല്‍ നടക്കുന്ന ആക്രമണമാണ്.

വ്യത്യസ്ത പാരമ്പര്യങ്ങള്‍ക്കും മതങ്ങള്‍ക്കും ആശയങ്ങള്‍ക്കും ഇടം ആവശ്യമാണ്. ആ ഇടം സൃഷ്ടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ജനാധിപത്യ സംവിധാനമാണ്. നിലവില്‍, ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന്മേല്‍ വലിയൊരു ആക്രമണം നടക്കുന്നുണ്ട്’- അദ്ദേഹം പറഞ്ഞു.രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി. വിദേശത്തേക്ക് പോയി അദ്ദേഹം ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കുന്നതായി ബി.ജെ.പി. വക്താവ് ഷെഹ്‌സാദ് പൂനവാല ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *