നെതർലാൻഡ്സിനെതിരെ ഇന്ത്യയ്ക്ക് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു, വാഷിംഗ്ടൺ സുന്ദറും, അർഷ്ദീപും പ്ളെയിംഗ് ഇലവനിൽ

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ അവസാനത്തേതിൽ ഇന്ത്യയ്ക്ക് നെതർലാൻഡ്സിനെതിരെ ടോസ്. നായകൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ഇന്നും പ്ളെയിംഗ് ഇലവനിൽ ഇടം കണ്ടില്ല. വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലും, കുൽദീപ് യാദവും ഇന്നത്തെ മത്സരത്തിൽ നിന്നും ഒഴിവായി. പകരം വാഷിംഗ്ടൺ സുന്ദറും പേസർ ആർഷ്ദീപ് സിംഗും ടീമിൽ ഇടംനേടി. ഗ്രൂപ് സ്റ്റേജിൽ എല്ലാ മത്സരവും വിജയിച്ച് സൂപ്പർ എട്ടിൽ എത്തുക എന്നതിൽ കവിഞ്ഞ് ഇന്ത്യയ്ക്ക് മറ്റൊരു ലക്ഷ്യമില്ല.
അതേസമയം നെതർലാന്റ്സ് ഈ ലോകകപ്പിൽ പാകിസ്ഥാനെ അട്ടിമറിക്കുന്നതിന്റെ അടുത്തെത്തിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതുവരെ ഗ്രൂപ്പ് സ്റ്റേജിൽ ഒരു മത്സരവും അവർ ജയിച്ചിരുന്നില്ല. അവസാന മത്സരത്തിൽ ജയമാണ് അവരുടെ ലക്ഷ്യം.ഇന്ത്യ ടീം: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, അർഷദീപ് സിംഗ്, വരുൺ ചക്രവർത്തി, ബുംറ.നെതർലാൻഡ്സ് ടീം: മൈക്കൾ ലെവിറ്റ്, മാക്സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിൻ അക്കർമാൻ, സ്കോട്ട് എഡ്വാർഡ്സ് (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), സാഷ് ലിയോൺ കാഷറ്റ്, നോഹ ക്രോസ്, റീലോഫ് വാൻ ഡെർ മെർവെ, ലോഗൻ വാൻ ബീക്ക്, ആര്യൻ ദത്ത്, കൈൽ ക്ലീൻ



