ഇംഗ്ലണ്ടിനെതിരെ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന് തോൽവി

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന് ഏഴ് വിക്കറ്റിന്റെ തോൽവി. 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് ഇന്ത്യയുടെ കൗമാര പട നേടിയത്. 113 പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റുകൾ നഷ്ടത്തിൽ ഇംഗ്ലണ്ട് കൗമാരപട അത് മറികടന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി മുൻ നിരയിൽ വൈഭവ് സൂര്യവംശി മാത്രമാണ് തിളങ്ങിയത്. 42 പന്തിൽ രണ്ട് സിക്‌സറും മൂന്ന് ഫോറുകളും അടക്കം താരം 33 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ താരം വെടിക്കെട്ട് സെഞ്ച്വറി നേടിയിരുന്നു. അതിന് മുമ്പുള്ള മൂന്ന് മത്സരങ്ങളിലും താരം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
ഇന്നത്തെ മത്സരത്തിൽ വൈഭവിനെ കൂടാതെ മധ്യനിരയിൽ ആര്‍ എസ് അംബ്രിഷ് മാത്രമാണ് തിളങ്ങിയത്. താരം 81 പന്തിൽ ആറുഫോറുകൾ അടക്കം 66 റൺസ് നേടി, ഇംഗ്ലണ്ടിന് വേണ്ടി എഎം ഫ്രഞ്ച്, റാല്‍ഫി ആര്‍ബര്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ ഡോക്കിന്‍സ് 66 റൺസും ബെന്‍ മെയ്‌സ് 82 റൺസും തോമസ് റെവ് 49 റൺസും നേടി. തോറ്റെങ്കിലും അഞ്ചുമത്സരങ്ങളുടെ പരമ്പര 3-2 ന് ഇന്ത്യ സ്വന്തമാക്കി.