സിം ഊരിയാൽ ഇനി മുതൽ വാട്സ്ആപ് കിട്ടില്ല

ന്യൂഡല്‍ഹി : ഫോണിലെ സിം ഊരി മാറ്റിയാല്‍ വാട്സാപ്പും ടെലിഗ്രാമും പോലെയുള്ള മെസേജിങ് ആപ്പുകള്‍ പ്രവര്‍ത്തിക്കാത്ത സംവിധാനം (സിം ബൈന്‍ഡിങ്) ശനിയാഴ്ചയ്ക്കകം പ്രാബല്യത്തില്‍ വന്നേക്കും. ചട്ടം പാലിക്കാനായി 3 മാസം സമയമാണ് കമ്പനികള്‍ക്ക് നല്‍ കിയിരുന്നത്. കാലാവധി നീട്ടില്ലെന്നും മാര്‍ഗരേഖയില്‍ ഒരു മാറ്റവും ആലോചിക്കുന്നില്ലെന്നും കേന്ദ്രം ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
വാട്‌സാപ് ചട്ടം പാലിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായാണു വിവരം. വാട്സാപ്പിന്റെ ബീറ്റ പതിപ്പില്‍ സിം ബൈന്‍ഡിങ്ങിനുള്ള അപ്‌ഡേറ്റുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ വാട്‌സാപ് പോലെയുള്ള ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യു മ്പോള്‍ സിം വെരിഫിക്കേഷന്‍ആവശ്യമാണെങ്കിലും തുടര്‍ന്ന് ഉപയോഗിക്കാന്‍ അതേ സിം ആവശ്യമില്ല. ഇതു തട്ടിപ്പുകള്‍ക്കും കുറ്റക്യത്യങ്ങള്‍ക്കും കാരണമാകുന്നതായാണു സര്‍ക്കാരിന്റെ വാദം സിം കാര്‍ഡ് ഇല്ലാത്തതിനാല്‍ ഈ ആപ്പുകള്‍ വഴിയുള്ള കുറ്റക്യത്യങ്ങള്‍ കണ്ടുപിടിക്കുക എളുപ്പമല്ല.
വാട്‌സാപ് വെബ്ബിനും നിയന്ത്രണം
പുതിയ ചട്ടമനുസരിച്ച് വാട്‌സാപ് കംപ്യൂട്ടറില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന വാട്‌സാപ് വെബ് പോലെയുള്ള വെബ് വേര്‍ഷനുകള്‍ ഓരോ ഓരോ 6 മണിക്കൂർ കൂടുമ്പോഴും തനിയെ ലോഗൗട്ട് ആകണം. പിന്നീട് ആപ് ഉള്ള ഫോണിൽനിന്നു ക്യുആർ കോഡ് സ്‌കാൻ ചെയ്തു ലോഗിൻ ചെയ്യണം.
എന്തുകൊണ്ട്?
ചട്ടം പ്രാബല്യത്തിലാകുന്ന തോടെ നിശ്ചിത ഇടവേളക ളിൽ ഫോണിൽ റജിസ്‌റ്റേഡ് സിം ഉണ്ടോയെന്നു വാട്സാപ് പരിശോധിക്കും. സിം ഫോണിൽനിന്നു മാറിയാൽ പ്രവർ ത്തനം നിലയ്ക്കണം. യുപിഐ, ബാങ്ക് ആപ്പുകൾക്ക് ഈ രീതി നിലവിലുണ്ട്. ഉദാ ഹരണത്തിൽ ഫോണിൽ റജി സ്റ്റേഡ് സിം ഇല്ലെങ്കിൽ ഗൂഗിൾ പേവഴി ഇടപാട് നട ത്താനാകില്ല.
നിർദിഷ്ട വ്യവസ്‌ഥ വിദേശ യാത്ര ചെയ്യുന്നവർക്ക് ബുദ്ധി മുട്ടുണ്ടാക്കിയേക്കും. നില വിൽ പലരും വിദേശത്തെ ത്തിയ ശേഷം ആ രാജ്യത്ത് താൽക്കാലിക സിം വാങ്ങാറു ണ്ട്. ഇവർക്കു വാട്‌സാപ് ഉപയോഗിക്കാൻ തടസ്സം നേരിടാം. ഇന്ത്യൻ സിം ഫോണിലു ണ്ടെങ്കിൽ വൈഫൈ വഴി ആപ്പുകൾ ഉപയോഗിക്കുന്ന തിനു തടസ്സം വരില്ലെന്നാണു ടെലികോം വകുപ്പ് സൂചിപ്പിക്കുന്നത്



