‘പൃഥ്വിരാജ് എന്നെ വിളിച്ചാൽ ഞാൻ അഭിനയിക്കും’; പരിഹാസ കമന്റിന് കിടിലൻ മറുപടിയുമായി രേണു സുധി

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിദ്ധ്യമാണ് അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. റീൽസിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് താരം സജീവമായി നിൽക്കുന്നത്.

കൊല്ലം സുധിയുടെ മരണശേഷം അഭിനയത്തിലേക്ക് കടന്ന രേണുവിന് വിമർശനങ്ങളും ധാരാളം കേൾക്കുന്നുണ്ട്. എന്നാൽ ഇത്തരം നെഗറ്റീവ് കമന്റുകൾ മുൻപ് തനിക്ക് വിഷമമുണ്ടാക്കിയിരുന്നുവെന്നും ഇപ്പോഴങ്ങനെ അല്ലെന്നുമാണ് രേണു പറയുന്നത്.

സെെബർ ആക്രമണങ്ങൾക്കിടയിലും തന്റെ ജോലിയുമായി മുന്നോട്ടുപോകുകയാണ് രേണു. ഇപ്പോഴിതാ തന്റെ പോസ്റ്റിന് വന്ന കമന്റിന് രേണു നൽകിയ മറുപടിയാണ് വെെറലാകുന്നത്. ഒരു ബ്രാൻഡിന്റെ വീഡിയോ ഷൂട്ടിന്റെ ബിഹെെൻഡ് ദ സീൻസ് ദൃശ്യങ്ങളായിരുന്നു രേണു പങ്കുവച്ചത്. ഇതിന് താഴെ ധാരാളം നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്.’

രേണു,​ പൃഥ്വിരാജിനോട് ഒരു ചാൻസ് ചോദിക്കണേ. ഉറപ്പായും കിട്ടും. അത്രയും അഭിനയമാണ്. ഒരു രക്ഷയും ഇല്ല’ എന്നായിരുന്നു ഒരാളുടെ പരിഹാസ കമന്റ്. ഇതിന് നല്ല കിടിലൻ മറുപടിയാണ് രേണു നൽകിയത്. ‘ അദ്ദേഹം എന്നെ വിളിച്ചാൽ ഞാൻ അഭിനയിക്കും’,- എന്നായിരുന്നു മറുപടി.

‘രേണു കലക്കി’, ‘ അവർ ജീവിക്കട്ടെ. അവരെ ഇഷ്ടപെടുന്നവരും ഉണ്ട്. ഇതവരുടെ ഉപജീവന്മാർഗം ആണ്. അവരുടെ കുഞ്ഞുങ്ങൾക്കുവേണ്ടി, രേണുവിനെ കാണാനും അവരുടെ ആക്ടിങ്ങും ഇഷ്ടപെടുന്നവരുണ്ട്’, ‘ആളേ മാറിയല്ലോ’, ‘നന്നായിട്ടുണ്ട് ‘- ഇങ്ങനെയുള്ള പോസിറ്റീവ് കമന്റും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *