‘പറയുന്നത് നുണയാണെന്ന് തെളിയിച്ചാല്‍ ഞാന്‍ ഇന്‍ഡസ്ട്രി വിടും’; ലിസ്റ്റിനെ വെല്ലുവിളിച്ച് സാന്ദ്രാ തോമസ്

ലിസ്റ്റിൻ സ്റ്റീഫന് ഒന്നിനെക്കുറിച്ചും ധാരണയില്ലെന്നും തലപ്പത്ത് വരുന്നവരില്‍ പലര്‍ക്കും ബൈലോയെ കുറിച്ച് കൃത്യമായി അറിയില്ലെന്നും സാന്ദ്രാ തോമസ്. താന്‍ പറയുന്നത് നുണയാണെന്ന് തെളിയിച്ചാല്‍ ഇന്‍ഡസ്ട്രി വിടും. ലിസ്റ്റിനെ താന്‍ വെല്ലുവിളിക്കുകയാണെന്നും സാന്ദ്രാ തോമസ് പറഞ്ഞു.
മറിച്ചാണെങ്കില്‍ ഇന്‍ഡസ്ട്രി വിടാന്‍ ലിസ്റ്റിന്‍ തയ്യാറാകുമോയെന്നും അവർ ചോദിച്ചു. ലിസ്റ്റിനോട് വ്യക്തിവൈരാഗ്യം ഇല്ല. കൊച്ചുകൊച്ചു നിര്‍മാതാക്കള്‍ ഇല്ലാതായാല്‍ ഇന്‍ഡസ്ട്രി ഇല്ലാതാകും. ലിസ്റ്റിന്‍ പറയുന്ന ഒരു കാര്യത്തിലും കഴമ്പില്ല. കുറച്ച് സിനിമകള്‍ എടുത്തതുകൊണ്ട് മാത്രം അസോസിയേഷന്‍ തലപ്പത്തിരുന്നുകൊണ്ട് സംഘടനയെ നയിക്കാനാകില്ല.
ലിസ്റ്റിനാണ് അനാവശ്യമായി മമ്മൂട്ടിയുടെ പേര് വലിച്ചിഴച്ചത്. താന്‍ വ്യക്തതയോടെയും ബോധ്യത്തോടെയും പറഞ്ഞതാണ്. തന്റെ വിഷമം മനസ്സിലാക്കിയ മമ്മൂക്ക, സാന്ദ്രയ്ക്ക് ഇഷ്ടമുള്ളത് ചെയ്‌തോളൂ എന്നാണ് പറഞ്ഞത്. താന്‍ സത്യസന്ധമായ കാര്യങ്ങളാണ് പറയുന്നത്. താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് നടനാണ് മമ്മൂക്ക. ആരും തന്റെ ശത്രുക്കളല്ലെന്നും ആരെയും മോശക്കാരാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സാന്ദ്രാ തോമസ് പറഞ്ഞു.